കേരളം

'എ ബിഗ് നോ ടു മോദി'; പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ ബാനര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊച്ചിയില്‍ ബാനര്‍. എറണാകുളം ലോ കോളജിലാണ് കെഎസ് യു മോദിക്കെതിരെ ബാനര്‍ ഉയര്‍ത്തിയത്. 'എ ബിഗ് നോ ടു മോദി' എന്ന് ബാനറില്‍ എഴുതുയിട്ടുണ്ട്. 'നോ കോംപ്രമൈസ്', എന്നും 'സേവ് ലക്ഷദ്വീപ്' എന്നും ബാനറിലുണ്ട്. 

കെഎസ് യു കോളജ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബാനര്‍ ഉയര്‍ത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കടന്നു പോകുന്ന വഴിയില്‍ തന്നെയാണ് ബാനര്‍ ഉയര്‍ത്തിയിട്ടുള്ളത്. ബാനര്‍ അഴിച്ചുമാറ്റണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മോദി ഇന്നു വൈകീട്ടാണ് കൊച്ചിയില്‍ റോഡ് ഷോ നടത്തുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ്ഹൗസ് വരെ 1.3 കിലോമീറ്ററാണ് നരേന്ദ്ര മോദി തുറന്ന വാഹനത്തില്‍ റോഡ്‌ഷോ നടത്തുക. അര ലക്ഷം പേര്‍ റോഡ്‌ഷോയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ