കേരളം

രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം: ജാമ്യ ഹര്‍ജികള്‍ കോടതിയില്‍, പ്രതിഷേധം കടുപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ രാഹുലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 

പൊലീസ് നടപടിക്കെതിരെ ഇന്ന് വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബി വി ശ്രീനിവാസ് പങ്കെടുക്കുന്ന നൈറ്റ് മാര്‍ച്ചും നടക്കും. കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിന്റെ അറസ്റ്റുണ്ടായതും തുടര്‍ന്ന് റിമാന്‍ഡില്‍ വിട്ടതും. ഈ മാസം 22 വരെയാണ് രാഹുലിന്റെ റിമാന്‍ഡ് കാലാവധി.

ജാമ്യാപേക്ഷയില്‍ വിധി വന്നില്ലെങ്കിലോ അപേക്ഷ തള്ളിയാലോ രാഹുലിന് ജയിലില്‍ തുടരേണ്ടി വരും. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അതിനിടെയാണ് മൂന്ന് കേസുകളില്‍ക്കൂടി രാഹുലിന്റെ ഫോര്‍മല്‍ അറസ്റ്റ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും മ്യൂസിയം പൊലീസും രേഖപ്പെടുത്തിയത്. രാഹുലിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം