കേരളം

എന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം; ചിത്രയ്‌ക്കെതിരെ ഞാനങ്ങനെ പറഞ്ഞിട്ടില്ല; മധുപാല്‍

സമകാലിക മലയാളം ഡെസ്ക്

കെഎസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന തരത്തില്‍ തന്റെതായ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് നടന്‍ മധുപാല്‍. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നടന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് കെഎസ് ചിത്രയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു.

മധുപാലിന്റെ കുറിപ്പ്


പ്രിയപ്പെട്ടവരേ,
മലയാളത്തിലെ പ്രശസ്ത ഗായിക ശ്രീമതി കെ എസ് ചിത്രയെക്കുറിച്ച് ഞാന്‍ പറഞ്ഞത് എന്ന രീതിയില്‍ ഒരു വ്യാജവാര്‍ത്ത ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു കാണുന്നുണ്ട്. ഇനി ചിത്ര പാടുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കില്ല എന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സായാഹ്ന ചര്‍ച്ചയില്‍ ഒരു രാഷ്ട്രീയ വക്താവ് അവര്‍ ചര്‍ച്ച ചെയ്തിരുന്ന  വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി എന്റെ പേര് വലിച്ചിഴക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപെട്ടത് കാരണം പിന്നീട് തുടര്‍ച്ചയായി മറ്റു പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല. അതിന്റെ തുടര്‍ച്ചയെന്ന പോലെയാണ് ഈ സൈബര്‍ ആക്രമണവും വ്യാജവാര്‍ത്തയും എനിക്കെതിരെ വരുന്നത്. കൈരളി ന്യൂസ് ടിവിയില്‍ വന്നു എന്ന രീതിയിലുള്ള ഒരു വ്യാജ സ്‌ക്രീന്‌ഷോട് ഉള്‍പ്പടുത്തിയാണ് ഈ കുപ്രചരണം നടക്കുന്നത്. ഈ വാര്‍ത്ത കൊടുത്ത പ്രൊഫൈലിനെതിരെ ഞാന്‍ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നല്‍കിയിട്ടുണ്ട്. ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്.  ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്. 
ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകര്‍ത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്. 
എന്നെ അറിയാവുന്ന എന്റെ സുഹൃത്തുക്കളും മറ്റു അഭ്യുദയകാംഷികളും ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികള്‍ ആരംഭിക്കുവാന്‍ ഞാന്‍ എന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ