കേരളം

'അര്‍ദ്ധരാത്രിയില്‍ സഞ്ചിയുമായി മൂന്നുപേര്‍', ലോറി ഡ്രൈവര്‍ നൂറിലേക്ക് വിളിച്ചു; ബെവ്‌കോ ഔട്ട്‌ലെറ്റിലെ മോഷണശ്രമം പാളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണശ്രമം. സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്. പൊലീസ് എത്തിയെങ്കിലും കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു.

അര്‍ദ്ധരാത്രിയില്‍ കളമശേരി ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് സംഭവം. അപരിചിതരായ മൂന്ന് പേര്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ നില്‍ക്കുന്നതില്‍ സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച് പറയുകയായിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലെ ഡ്രൈവറാണ് വിളിച്ച് പറഞ്ഞത്. സഞ്ചിയുമായി മൂന്ന് പേര്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ നില്‍ക്കുന്നതായും മോഷണത്തിനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായുമാണ് ലോറി ഡ്രൈവര്‍ വിളിച്ച് അറിയിച്ചത്.

പൊലീസ് ഉടന്‍ സ്ഥലത്ത് എത്തുമെന്ന സംശയത്തില്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലിവര്‍, പൂട്ട് പൊളിക്കുന്ന കട്ടര്‍ എന്നിവ സഞ്ചിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നേബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം