കേരളം

പ്രസവം നിർത്താൻ ശസ്ത്രക്രിയ: ആലപ്പുഴയിൽ 31കാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത- ശിശു ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 

​ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു. 

സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ രം​ഗത്തെത്തി. ചികിത്സാ പിഴവാണ് മരണത്തിന് കാരണമായത് എന്നാണ് ആരോപണം. അതിനിടെ ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

രണ്ട് മാസം മാത്രം ആയുസ്‌ ! പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി

സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം, ടിഎംസി നേതാവിനെ വളഞ്ഞിട്ടാക്രമിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍-വീഡിയോ

വായ പിളര്‍ന്ന് യുവാവിന്റെ മുഖം ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്, ഒടുവില്‍- വീഡിയോ

സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം