കേരളം

സിബിഐ ചമഞ്ഞ് ഭീഷണി; അപ്പാര്‍ട്‌മെന്റിലെ താമസക്കാരന് നേരെ തോക്ക് ചൂണ്ടി, സംഘത്തില്‍ നാല് പേര്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. സിബിഐ ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞുകൊണ്ട് അപ്പാര്‍ട്‌മെന്റില്‍ എത്തി തോക്ക് ചൂണ്ടുകയായിരുന്നു. 

ഇന്ന് വൈകീട്ടാണ് സംഭവം. ഇരുമ്പനത്തുള്ള വാലി ഹൈറ്റ്സ് എന്ന അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഇവിടെ താമസിക്കുന്ന രാമകൃഷ്ണനെയാണ് ഭീഷണിപ്പെടുത്തിയത്. അപ്പാര്‍ട്‌മെന്റിലെത്തിയ നാലംഗ സംഘം സെക്യൂരിറ്റി ജീവനക്കാരനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും രാമകൃഷ്ണനെ വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായി. സിബിഐ അംഗങ്ങളാണെന്നാണ് അപ്പോള്‍ സംഘം പറഞ്ഞത്. 

സംശയം തോന്നിയ രാമകൃഷ്ണന്‍ ഇവരെത്തിയ വാഹനത്തിന്റെ താക്കോല്‍ പിടിച്ചുവാങ്ങിയപ്പോഴാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സമീപത്തുണ്ടായിരുന്നവരെയും സംഘം ഭീഷണിപ്പെടുത്തി.

സംഭവത്തില്‍ രാമകൃഷ്ണന്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി