കേരളം

'സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കല്ല, സാധാരണക്കാര്‍ക്ക് വേണ്ടി'; ഇഡി അന്വേഷണം നീളുന്നതിനെതിരെ ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇ ഡി അന്വേഷണം നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി. ഇ ഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ല. സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ല. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. സഹകരണസംഘങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഹൈക്കോടതി പറഞ്ഞു. കരുവന്നൂര്‍ കേസിലെ പതിനഞ്ചാം പ്രതി അലി സാബ്‌റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍.

പാവപ്പെട്ട ജനങ്ങള്‍ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ ഈ പണം നഷ്ടമാകുന്നു. ഇത് ഇത്തരം സംഘങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. സഹകരണ സംഘങ്ങളില്‍ ഇതാണ് നിലവില്‍ സംഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 

അലി സാബ്‌റിയുടെ സ്വത്ത് കണ്ടുകെട്ടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്ത ഇഡി നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി.  അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെയും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരാമര്‍ശം നടത്തി. ഇനിയും എത്രനാള്‍ അന്വേഷണം തുടരുമെന്ന് കോടതി ഇഡിയോട് ചോദിച്ചു. ഇഡിയുടെ അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നത് സഹകരണ സംഘങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍