കേരളം

മുഈൻ അലി തങ്ങളെ വീൽചെയറിലാക്കുമെന്ന് ഭീഷണി; റാഫി പുതിയകടവിൽ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലീം ലീ​ഗ് പ്രവർത്തകൻ റാഫി പുതിയകടവ് അറസ്റ്റിൽ. രാത്രിയിൽ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിലിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. 

ഭീഷണിപെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് മലപ്പുറം പൊലീസ് വ്യക്തമാക്കി. മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ പരാമർശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

പാർട്ടി നേതാക്കളെ വെല്ലുവിളിച്ചു മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കിൽ വീൽചെയറിൽ പോകേണ്ടി വരുമെന്നാണു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. റാഫി പുതിയകടവിലിന്റെ വധഭീഷണിയെക്കുറിച്ച് മുഈൻ അലി തങ്ങൾ തന്നെയാണ് തുറന്നുപറഞ്ഞത്. സംഭവത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മുസ്ലീം ലീ​ഗ് നേതാവ് കുഞ്ഞാലിക്കുട്ടി രം​ഗത്തെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ