കേരളം

'രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ്'; അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കു സ്വഭാവ ശുദ്ധി വേണം: ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: രാഷ്ട്രീയത്തിലുള്ളവര്‍ക്കും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്വഭാവ ശുദ്ധി വേണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന്‍ പറഞ്ഞു. 

മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവ ശുദ്ധിക്ക് വിലയില്ലാത്ത കാലമാണ്. രാഷ്ട്രീയത്തിലുള്ളവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളും പ്രോട്ടോക്കോളുമാണ്. 

എന്നാല്‍ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ പരിപാടിയില്‍ മാത്രമുള്ളതാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു സംസ്‌കാരിക സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അതിനെക്കുറിച്ച് ഒന്നുമറിയാത്ത നേതാവിനായിരിക്കും പരിഗണന. സ്ഥാപനം പടുത്തുയര്‍ത്താന്‍ കഷ്ടപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകന് ഒരു പരിഗണനയുമില്ല. 

പണ്ട് ഇങ്ങനെയായിരുന്നില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഒഴിഞ്ഞു കൊടുക്കുമായിരുന്നു. സാമൂഹിക വിമര്‍ശനങ്ങളെ തകര്‍ക്കുന്ന മാധ്യമസംസ്‌കാരമാണ് ഇപ്പോഴുള്ളത്. പൊളിറ്റിക്കല്‍ ക്രിമിനല്‍സ് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നത്. 

ഈ രീതിയിലുള്ള മാധ്യമപ്രവര്‍ത്തനം മാറേണ്ടതുണ്ട്. സ്വഭാവശുദ്ധിയായിരുന്നു ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായ കെ കെ രാമചന്ദ്രന്‍ നായരുടെ ഏറ്റവും വലിയ കൈമുതലെന്നും ജി സുധാകരന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

വരും മണിക്കൂറിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ; ഈ 5 ജില്ലകളിൽ മുന്നറിയിപ്പ്