കേരളം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി ഭീഷണി; ദമ്പതികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


 
കല്‍പ്പറ്റ:  വയനാട് കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍.  പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തു നല്‍കിയതിനാണ് സുജ്ഞാനയെ പ്രതി ചേര്‍ത്തത്. 

ഒളിവിലായിരുന്ന ദമ്പതിമാര്‍ ഇന്നു രാവിലെ കേണിച്ചിറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ദമ്പതികള്‍ ഒളിവില്‍ പോയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പ്പറ്റഅഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. നേരത്തെ അറസ്റ്റിലായ പൂതാടി കോട്ടവയല്‍ സ്വദേശി, കിഴക്കേമഞ്ചംങ്കോട് സുരേഷ് (59) റിമാന്‍ഡിലാണ്. 

2020 മുതല്‍ 2023 വരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഭാര്യയുടെ ഒത്താശയോടെ പ്രചിത്തന്‍ ഒന്‍പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ പിഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. പ്രചിത്തന്‍ സ്വന്തം വീട്ടില്‍ വെച്ചും പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. 

ഭാര്യ സുജ്ഞാന ഇതിനെല്ലാം കൂട്ടുനിന്നു. പരാതിപ്പെട്ടാല്‍ ഫോമില്‍ പകര്‍ത്തിയ നഗ്നചിത്രം പുറത്തു വിടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. കുട്ടിയെ സുരേഷ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഹാനി വരുത്തിയതായും പരാതിയിലുണ്ട്. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

സ്വന്തമായി വീടോ, വാഹനമോ ഇല്ല; കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും; സ്ഥിരനിക്ഷേപം 2.85കോടി; മോദിയുടെ ആസ്തിവിവരങ്ങള്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍