കേരളം

ക്ഷേത്ര പ്രദക്ഷിണവഴിക്ക് ഭൂമി സൗജന്യമായി നല്‍കി; മതസൗഹാര്‍ദ്ദത്തിന് മാതൃകയായി അബ്ദു റസാഖ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ക്ഷേത്രത്തിനു പ്രദക്ഷിണവഴിയൊരുക്കാന്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കി സമൂഹത്തിന് മാതൃകയായി കെ എം അബ്ദുറസാഖ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എടവണ്ണപ്പാറ അരിപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴി വിപുലീകരിക്കാന്‍ 32 മീറ്റര്‍ നീളത്തില്‍ 2 സെന്റ് വിട്ടുനല്‍കിയാണ് അബ്ദുറസാഖ് മതസൗഹാര്‍ദ്ദ സന്ദേശം നല്‍കിയത്.

പ്രദക്ഷിണവഴി വിപുലീകരിക്കാനുള്ള പദ്ധതി വര്‍ഷങ്ങളായി ക്ഷേത്ര സമിതിയുടെ മുന്‍പിലുണ്ട്. ഇതിനോടു ചേര്‍ന്നുള്ള ഭൂമി ലഭിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകനായ അല്‍ ജമാല്‍ നാസറിനെ ക്ഷേത്ര കമ്മിറ്റി സമീപിച്ചു.

ഭൂമി വാങ്ങാനായി നാസറും ക്ഷേത്ര കമ്മിറ്റിക്കാരും ബന്ധപ്പെട്ടപ്പോഴാണ്, സൗജന്യമായി നല്‍കാമെന്നു റസാഖ് അറിയിച്ചത്. ക്ഷേത്ര സമിതി ആവശ്യപ്പെട്ടത്ര ഭൂമി അളന്നുനല്‍കി. ദീര്‍ഘകാലം പ്രവാസിയായിരുന്ന റസാഖ് കാമശ്ശേരി മഹല്ല് കമ്മിറ്റിക്കു കീഴിലുള്ള നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍