കേരളം

വയനാട്ടിലെ ജനവാസ മേഖലയില്‍ കരടി; മയക്കുവെടി വെക്കാന്‍ തീരുമാനം 

സമകാലിക മലയാളം ഡെസ്ക്

വയനാട്: വയനാട്ടില്‍ ജനവാസ മേഖലയായ വെള്ളമുണ്ടയിലെ നെല്‍പ്പാടത്തിനടുത്ത് കുറ്റിക്കാട്ടില്‍ ഇരുന്ന കരടിയെ കുറ്റിക്കാട്ടില്‍ നിന്ന് പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു. ഇവിടെ നിന്ന് തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിനായി കരടിയെ വയലിലേക്ക് ചാടിച്ചു. വെറ്ററിനറി സംഘം നെല്‍പ്പാടത്ത് ഉണ്ട്. ഡാര്‍ട്ട് ചെയ്യാനുള്ള സംഘവും സ്ഥലത്ത് കാത്ത് നില്‍ക്കുന്നുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് പയ്യള്ളി മേഖലയില്‍ കരടി ഇറങ്ങിയത്.  ഒരു വീടിന്റെ സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പിന്നാലെ വള്ളിയൂര്‍ക്കാവിലും, അത് കഴിഞ്ഞു തോണിച്ചലിലും കരടി എത്തി. ജനവാസ മേഖലയിലൂടെ സഞ്ചാരം തുടര്‍ന്ന കരടി പിന്നീട് കരിങ്ങാരി കൊമ്മയാട് മേഖലയിലെത്തി. ഇവിടെ നിന്നാണ് നെല്‍പ്പാടത്തിലേക്ക് എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ