കേരളം

ക്രിസ്മസ് -ന്യു ഇയർ ബമ്പർ ലോട്ടറി എടുത്തോ?; 20 കോടിയുടെ ഭാ​ഗ്യശാലിയെ നാളെ അറിയാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ക്രിസ്മസ് -ന്യു ഇയർ ബമ്പർ നറുക്കെടുപ്പിന്റെ കാത്തിരിപ്പിന് ഇനി ഒരുദിവസം മാത്രം. ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നിരവധി പേരെ ഭാഗ്യദേവത കടാക്ഷിക്കുക. ആകെ ഇരുപത്തി ഒന്ന് കോടിപതികളാണ് ഇത്തവണ ക്രിസ്മസ് ബമ്പറിലൂടെ ഉണ്ടാവാൻ പോകുന്നത്. 

ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകൾക്കും മൂന്ന് വീതം ആകെ 30 പേർക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 

പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് -ന്യു ഇയർ ബമ്പർ ടിക്കറ്റിന്റെ വില 400 രൂപയാണ്. 2023 നവംബറിൽ വിൽപ്പന ആരംഭിച്ച ബമ്പറിന്റെ വിൽപ്പന റെക്കോർഡിലേക്ക് കുതിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ