കേരളം

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച മഹാരാജാസ് കോളജ് നാളെ തുറക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച എറണാകുളം മഹാരാജാസ് കോളജ് നാളെ തുറക്കും. കോളജ് അധികൃതരും പൊലീസും വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോളജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കോളജ് തുറക്കുന്നത്. വൈകിട്ട് ആറ് മണിയ്ക്കുതന്നെ കോളജ് ഗേറ്റ് അടയ്ക്കും. കുറച്ചു ദിവസത്തേയ്ക്ക് കോളജ് പരിസരത്ത് പൊലീസ് സാന്നിധ്യവുമുണ്ടാകും.

കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘര്‍ഷത്തില്‍ കെഎസ് യു പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജിലാല്‍, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ് ആനന്ദ് തുടങ്ങിയര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്

തീപ്പൊരി 'ടർബോ' ജോസ്; മാസ് ആക്ഷനുമായി മമ്മൂട്ടി: ട്രെയിലർ ഹിറ്റ്

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം