കേരളം

ജോലിക്ക് എത്തിയില്ലെന്ന് അറിഞ്ഞ് ഭാര്യയും മക്കളും അന്വേഷിച്ചെത്തി; സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചനിലയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് ബാലുശ്ശേരി പുത്തൂര്‍ വട്ടം കിണറുള്ളതില്‍ വീട്ടില്‍ സൂരജാണ് (43) ആണ് മരിച്ചത്. താമരശ്ശേരി നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റിലാണ് സൂരജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സൂരജ് ജോലിക്ക് എത്തിയില്ലെന്ന വിവരമറിഞ്ഞ് ഭാര്യയും മക്കളും താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റിനകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

'എന്റെ പ്രണയത്തെ കണ്ടെത്തി': ബിഗ്‌ബോസ് താരം അബ്ദു റോസിക് വിവാഹിതനാവുന്നു

'അമ്മയാവുന്നത് സ്വാഭാവിക പ്രക്രിയ'; പ്രസവാവധി നിഷേധിക്കാന്‍ തൊഴില്‍ദാതാവിനാവില്ല: ഹൈക്കോടതി

തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞു; കേസെടുക്കുമെന്ന് പൊലീസ്

ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു