സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്യുന്നു
സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്യുന്നു സ്ക്രീൻഷോട്ട്
കേരളം

ഒന്നാം സമ്മാനം പത്തുകോടി, ആകര്‍ഷകമായ സമ്മാനഘടന; ഇനി സമ്മര്‍ ബമ്പര്‍ കാലം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു. ചലചിത്ര താരം സോനാ നായര്‍ക്ക് നല്‍കി മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഒന്നാം സമ്മാനമായി പത്തുകോടി രൂപ നല്‍കുന്ന ഭാഗ്യക്കുറി പ്രകാശനം ചെയ്തത്. ഇത്തവണയും ആകര്‍ഷകമായ സമ്മാനഘടനയുമായാണ് സമ്മര്‍ ബമ്പര്‍ എത്തുന്നത്.

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനും നല്‍കും. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. നറുക്കെടുപ്പ് 2024 മാര്‍ച്ച് 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്നു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ മായാ എന്‍ പിള്ള, രാജ് കപൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ