നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍ ടെലിവിഷന്‍ ചിത്രം
കേരളം

കൊച്ചി വിമാനത്താവളത്തില്‍ സ്വർണക്കടത്ത് ശ്രമം; സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഒരു വനിതയുള്‍പ്പെടെ മൂന്നു പേര്‍ കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്നെത്തിയ പട്ടാമ്പി സ്വദേശി മിഥുനില്‍ നിന്നും 797 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചിരുന്നത്.

ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍ നിന്ന് 1,182 ഗ്രാം പിടിച്ചെടുത്തു. ഇയാള്‍ സ്വര്‍ണം നാലു ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ ഇയാളില്‍നിന്ന് സ്വര്‍ണ ചെയിനും വളയും കണ്ടെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അബുദാബിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയില്‍ നിന്നും 272 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ