സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്
സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക് സെക്രട്ടേറിയറ്റ്, ഫയൽ
കേരളം

ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്; നാളെ നിരാഹാര സമരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നില്‍ ജീവനക്കാര്‍ നിരാഹാര സമരം നടത്തും.

ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറിക്ക് മുന്നിലും ജില്ലാ ട്രഷറിക്ക് സമീപമുള്ള സെക്രട്ടേറിയറ്റ് ഗേറ്റിലും അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റിലെ ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. കുറച്ചുപേര്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. എല്ലാവര്‍ക്കും ഫെബ്രുവരിയിലെ ശമ്പളം ഉടന്‍ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിലെ ഫിനാന്‍സ് സെക്രട്ടേറിയറ്റ്, ലോ സെക്രട്ടേറിയറ്റ്, ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ യുഡിഎഫ് അനുകൂല സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുക. ആക്ഷന്‍ കൗണ്‍സിലിനെ പിന്തുണച്ച് യുഡിഎഫ് അനുകൂല എന്‍ജിഒ സംഘടനകളും സമരത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും ഇവരുടേയും സമരം എന്നാണ് അറിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത, രാജസ്ഥാന്‍; 2 സ്ഥാനങ്ങള്‍ക്കായി 4 ടീമുകള്‍

അഫ്ഗാനില്‍ കനത്തമഴയും വെള്ളപ്പൊക്കവും; നൂറുകണക്കിന് മരണം, വന്‍ നാശനഷ്ടം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഋഷഭ് പന്തിന് ഒരു മത്സരത്തില്‍ വിലക്ക്! ഡല്‍ഹിക്ക് വന്‍ തിരിച്ചടി