സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ്
സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് ഫയല്‍ ചിത്രം
കേരളം

റേഷൻ മസ്റ്ററിങ്:15 മുതൽ 17 വരെ സ്പെഷ്യൽ ഡ്രൈവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്. എല്ലാ റേഷൻ കടകളിലും 15, 16, 17 തീയതികളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്‌ ഏഴുവരെയാണ് സ്പെഷ്യൽ ഡ്രൈവ്.18ന്‌ സംസ്ഥാനത്തെ ഏത്‌ കാർഡ് അംഗത്തിനും ഏത്‌ റേഷൻ കടയിലും മസ്റ്ററിങ്‌ നടത്താൻ സൗകര്യം ഉണ്ടാകും. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട എല്ലാവരുടെയും മസ്റ്ററിങ്‌ 31നകം പൂർത്തിയാക്കണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ കർശന നിർദേശമുണ്ട്‌.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രവൃത്തി ദിവസങ്ങളിൽ പകൽ 1.3൦ മുതൽ വൈകീട്ട്‌ നാലുവരെയും ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്‌ ഏഴുവരെയും മസ്റ്ററിങ്ങിന്‌ സൗകര്യമുണ്ട്‌. എല്ലാ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിങ്‌ പൂർത്തിയാക്കണം. മസ്റ്ററിങ്ങിന്‌ കൂടുതൽ സമയം അനുവദിച്ചു നൽകണമെന്ന്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടങ്കിലും കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ലെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍