വെണ്‍പാലവട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്
വെണ്‍പാലവട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്  പ്രതീകാത്മക ചിത്രം
കേരളം

സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്. ബംഗാള്‍ സ്വദേശി പിന്റാ (30) ജാര്‍ഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

അന്‍പതടിയോളം ആഴമുള്ള കൂറ്റന്‍ സ്വീവേജ് ടാങ്കില്‍ ക്രെയിനില്‍ ഹിറ്റാച്ചി ഇറക്കിയ ശേഷം തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിന്റെ ഉരുക്കു വടം പൊട്ടുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. ഗുരുതര പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല