അമൽ
അമൽ ഫയല്‍
കേരളം

കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവം; വിദ്യാർഥി ഇന്ന് പ്രിൻസിപ്പലിനു പരാതി നൽകും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻ‍ഡിപി കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിനു ഇരയായ വിദ്യാർഥി അമൽ ഇന്നു പ്രിൻസിപ്പലിനു പരാതി നൽകും. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയമിക്കുമെന്നു പ്രിൻസിപ്പൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ 20 ലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോളജ് യൂണിയന്‍ ചെയര്‍മാനെയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെയും കേസില്‍ പ്രതി ചേര്‍ത്തു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വ്യക്തി വൈരാഗ്യത്തില്‍ മര്‍ദിച്ചതാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അമലിനെ ആക്രമിച്ചത്. റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു മര്‍ദനം. രണ്ടാഴ്ച മുന്‍പ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ അനുനാധിനെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചിരുന്നു. അതിനു നേതൃത്വം നല്‍കിയത് അമല്‍ ആണെന്ന് ആരോപിച്ചാണ് 20ലധികം വിദ്യാര്‍ഥികളുടെ ഇടയില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. മൂക്കിനും കണ്ണിനും മുഖത്തും അടിയേറ്റ് പരിക്ക് പറ്റിയ അമല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

കൂടെയുണ്ടായിരുന്നവരെ പറഞ്ഞുവിട്ട ശേഷം അമലിനെ തടഞ്ഞുനിര്‍ത്തി കോളജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. അക്രമികള്‍ തന്നെയാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചവര്‍ ബൈക്കപകടമാണെന്നാണ് പറഞ്ഞത്. മര്‍ദനം മനഃപൂര്‍വം മറച്ചുവച്ചെന്ന് കുടുംബം ആരോപിച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം ചര്‍ച്ചയാകുന്നതിടെയാണ് കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി