പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം ഫയൽ
കേരളം

നിങ്ങളുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞോ? പുതുക്കല്‍ നിര്‍ദേശങ്ങളുമായി എംവിഡിയുടെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്.

2019 സെപ്റ്റമ്പര്‍ 1 ന് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും : - 20 വര്‍ഷമോ 50 വയസോ ഏതാണ് ആദ്യം പൂര്‍ത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസന്‍സിന്റെ കാലാവധി.

50 വയസ് കഴിഞ്ഞാല്‍ ഓരോ 5 വര്‍ഷത്തേക്കും പുതുക്കി നല്‍കിയിരുന്നു. ഹെവി ലൈസന്‍സ് 3 വര്‍ഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വര്‍ഷവും പുതുക്കണമായിരുന്നു. ഹസാര്‍ഡസ് ലൈസന്‍സ് 3 വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വര്‍ഷവും പുതുക്കണമായിരുന്നു.

2019 സെപ്റ്റമ്പര്‍ 1 ന് ശേഷം ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ പുതുക്കുന്നവര്‍ക്കും : 30 വയസിനുള്ളില്‍ എടുത്താല്‍ - 40 വയസു വരെ കാലാവധി .

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

30 നും 50 നും ഇടയില്‍ പ്രായമായവര്‍ക്ക് -10 വര്‍ഷത്തേക്ക്. 50 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 60 വയസു വരെ. 55 വയസിനു മുകളില്‍ 5 വര്‍ഷം വീതം.

ഹെവി ലൈസന്‍സ് കാലാവധി 5 വര്‍ഷം. പിന്നീട് ഓരോ 5 വര്‍ഷവും പുതുക്കണം. ഹസാര്‍ഡസ് ലൈസന്‍സ് കാലാവധി 3 വര്‍ഷം.കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുതായി എന്‍ഡോര്‍സ് ചെയ്യണം. എല്ലാവരും അവരവരുടെ ലൈസന്‍സ് കാലാവധി പരിശോധിക്കുമല്ലോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല