മരിച്ച സിദ്ധാർത്ഥ്
മരിച്ച സിദ്ധാർത്ഥ്  ടിവി ദൃശ്യം
കേരളം

സിദ്ധാര്‍ത്ഥന്റെ മരണം: ഡീനിനും ട്യൂട്ടര്‍ക്കും വിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീനിനും ഹോസ്റ്റല്‍ ചുമതലക്കാരനായ ട്യൂട്ടര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്ന് ഡീന്‍ എംകെ നാരായണനും ട്യൂട്ടര്‍ക്കും നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറാണ് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്നു തന്നെ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഹോസ്റ്റലിലും കാമ്പസിലും നടന്ന സംഭവങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് വി സി നോട്ടീസില്‍ ചോദിക്കുന്നു.

കാമ്പസിനകത്ത് ആള്‍ക്കൂട്ട വിചാരണ നടത്തുക, ക്രൂരമര്‍ദ്ദനം അരങ്ങേറുക, ഇത് ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിക്കുക ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും ഡീനും ട്യൂട്ടറും ഒന്നും അറിഞ്ഞിരുന്നില്ല എന്നത് അംഗീകരിക്കാനാകില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്. ഡീനിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി എന്ന് പഴയ വിസി സൂചിപ്പിച്ചിരുന്നെങ്കിലും, പരസ്യമായി ഡീനിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം