സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് അക്രമണത്തിന് ഇരയായത്
സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് അക്രമണത്തിന് ഇരയായത് പ്രതീകാത്മക ചിത്രം
കേരളം

വാഹനത്തിൽ പിന്തുടർന്നെത്തി കടന്നുപിടിച്ചു; റഷ്യൻ വനിതയ്ക്ക് നേരെ ലൈം​ഗിക അതിക്രമം: രണ്ട് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈം​ഗിക അതിക്രമം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരാണ് അറസ്റ്റിലായത്.

സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് അക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന യുവതിയെ അക്രമികൾ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തുടർച്ചയായി ഹോൺമുഴക്കിയതോടെയാണ് ഇവർ വാഹനം നിർത്തിയത്. അപ്പോഴാണ് യുവതിയെ കടന്ന് പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബൈക്ക്‌ നമ്പർ സഹിതം റഷ്യൻ യുവതി വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൊല്ലത്ത് നിന്നും പിടിയിലായ പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍