സിദ്ധാര്‍ഥിന്റെ അച്ഛന്‍ മാധ്യമങ്ങളോട്
സിദ്ധാര്‍ഥിന്റെ അച്ഛന്‍ മാധ്യമങ്ങളോട് ടിവി ദൃശ്യം
കേരളം

'എഴുന്നേറ്റ് നില്‍ക്കാനാകാത്ത ആള്‍ക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാനാവുക?'; സിദ്ധാര്‍ഥ് കേസ് സിബിഐയ്ക്ക് വിടും, മുഖ്യമന്ത്രിയുടെ ഉറപ്പെന്ന് അച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി സിദ്ധാര്‍ഥിന്റെ അച്ഛന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സിദ്ധാര്‍ഥിന്റെ അച്ഛന്‍.

സിദ്ധാര്‍ഥ് മരിച്ചതല്ല, കൊന്നതാണ് എന്ന് ഉറപ്പാണ്. അതുകൊണ്ട് സിബിഐ അന്വേഷിക്കണം എന്ന് പറഞ്ഞു. ഉടന്‍ തന്നെ കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേസ് പഠിക്കട്ടെ എന്നോ നോക്കട്ടെ എന്നൊന്നുമല്ല മുഖ്യമന്ത്രി പറഞ്ഞത്. സിബിഐയ്ക്ക് വിടാം എന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും സിദ്ധാര്‍ഥിന്റെ അച്ഛന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇതൊരു മരണമല്ല സാറെ, അന്വേഷിക്കണം. സിബിഐ തന്നെ അന്വേഷിക്കണം. എന്തുകൊണ്ടാണ് സംശയം എന്ന് മുഖ്യമന്ത്രി ചോദിച്ചു.ഒരുപാട് സംശയങ്ങള്‍ ഉണ്ട്. ഒരുപാട് തെളിവുകളും ഉണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ച് നോക്കിയാല്‍ അറിയാം എന്തുമാത്രം ക്രൂരതയാണ് എന്റെ മകനോട് അവര്‍ കാണിച്ചിരിക്കുന്നത് എന്ന്. അറിയാവുന്ന കുറെ ഡോക്ടര്‍മാരെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ചു. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാന്‍ കഴിയുക എന്നാണ് ഡോക്ടര്‍മാര്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞത് കേട്ട മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് വിടാം എന്ന് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ വിശ്വാസമുണ്ട്. പഠിക്കട്ടെ എന്നോ നോക്കട്ടെ എന്നൊന്നുമല്ല മുഖ്യമന്ത്രി പറഞ്ഞത്. സിദ്ധാര്‍ഥ് നേരിട്ട കാര്യങ്ങളെല്ലാം വിശദീകരിച്ചു. സിദ്ധാര്‍ഥ് മരിച്ചതല്ല, കൊന്നതാണ് എന്ന് എനിക്ക് ഉറപ്പാണ്.'- സിദ്ധാര്‍ഥിന്റെ അച്ഛന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

അമ്മയ്‌ക്ക് വേണ്ടി ഒരു മകൾ നടത്തിയ പോരാട്ടം, അമേരിക്കയിൽ തുടങ്ങി ലോകം മുഴുവൻ ഏറ്റെടുത്തു; മാതൃദിനത്തിന്റെ തുടക്കം

ബിരുദ പ്രവേശനം: സിയുഇടി അഡ്മിറ്റ് കാര്‍ഡ് ഇന്ന്?, അറിയേണ്ടതെല്ലാം

പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍; ചെന്നൈക്ക് നിര്‍ണായകം

കുഞ്ഞിന് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍