തൃശൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നതെന്ന് പദ്മജ വേണുഗോപാല്‍
തൃശൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നതെന്ന് പദ്മജ വേണുഗോപാല്‍ തൃശൂരില്‍ പദ്മജ മാധ്യമങ്ങളെ കാണുന്നു/ടെലിവിഷന്‍ ചിത്രം
കേരളം

വടകരയില്‍ നിന്നാല്‍ ജയിച്ചുപോയേനെ; തൃശൂരില്‍ ജാതകപ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം; പദ്മജ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നതെന്നും അവര്‍ ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ പറഞ്ഞാല്‍ മതിയെന്നും പദ്മജ വേണുഗോപാല്‍. തന്നെ വല്ലാതെ ചൊറിഞ്ഞാല്‍ ആ പേരുകള്‍ തുറന്നു പറയുമെന്നും വടകരയില്‍ നിന്നാല്‍ മുരളിയേട്ടന്‍ അവിടെ ജയിച്ച് പോയേനെയെന്നും പദ്മജ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പദ്മജ വേണുഗോപാല്‍.

തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമോ? എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; അദ്ദേഹം തോല്‍ക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ജാതകപ്രകാരം ഇനി സമയം നോക്കണം. എന്നാലേ അത് പറയാന്‍ പറ്റൂ. തൂശൂരില്‍ നല്ല ആളുകളണ്ട്. എന്നാല്‍ ചില വൃത്തികെട്ട നേതാക്കന്‍മാരുണ്ട്. അവരാണ് തന്റെ കാലുവാരിയത്. അവര്‍ തന്നെയാണ് മുരളിയേട്ടന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത്. അവരുടെ അടുത്ത് നിന്ന് ഓടിപ്പോയതില്‍ സന്തോഷമുണ്ടെന്നും പദ്മജ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനാണ് സാധ്യതയെന്നും പദ്മജ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്ക് ഒന്നും ചെയ്യാന്‍ കഴിവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പറയുന്നത്. പിന്നെ എന്തിനാണ് മുരളിയേട്ടനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. ബിജെപിയിലേക്ക് വന്ന പലരും കോണ്‍ഗ്രസ് നേതാക്കന്‍മാരാണ്. തനിക്ക് രണ്ടുംതമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ലെന്ന് പദ്മജ പറഞ്ഞു. വടകരയില്‍ സുഖമായി ജയിക്കുമായിരുന്ന മുരളിയേട്ടനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് എന്തിനാണെന്നും പദ്മജ ചോദിച്ചു.

സ്ഥിരമായി ചന്ദനക്കുറി തൊട്ടപ്പോള്‍ കോണ്‍ഗ്രസിലെ ചിലര്‍ തന്നെ വര്‍ഗീയവാദിയാക്കി. തുടര്‍ന്ന് ചന്ദനക്കുറി ഇടുന്നത് നിര്‍ത്തേണ്ടിവന്നു. അച്ഛന് ഇടാത്ത ചന്ദനക്കുറി മകള്‍ എന്തിനാണ് ഇടുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. യൂത്ത് കോണ്‍ഗ്രസുകാര്‍ ഇപ്പോ പൊട്ടിമുളച്ച ആളുകളാണ്. അവര്‍ പറയുന്നത് തനിക്ക് പുച്ഛമാണ്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന് നല്‍കാനാണ് ഷാഫിയെ വടകരയില്‍ നിര്‍ത്തിയതെന്നു പദ്മജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

സുഗന്ധഗിരി മരംമുറി കേസ്: അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയിഞ്ച് ഓഫീസര്‍

സിനിമാ നിര്‍മാതാവ് ചമഞ്ഞ് വിളിക്കും, ഓഡിഷന്റെ പേരില്‍ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും, ഭീഷണി; യുവാവ് അറസ്റ്റില്‍

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്