പാല്‍ ചുരത്തുന്ന പശുക്കുട്ടി, കറന്നെടുത്ത പാല്‍
പാല്‍ ചുരത്തുന്ന പശുക്കുട്ടി, കറന്നെടുത്ത പാല്‍ വീഡിയോ സ്ക്രീന്‍ ഷോട്ട്
കേരളം

പാൽ ചുരത്തും പൈക്കിടാവ്! ജനിച്ചിട്ട് 4 ദിവസം മാത്രം, പശുക്കുട്ടിയുടെ അകിട് നിറയെ പാൽ; അമ്പരപ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ജനിച്ചിട്ട് നാല് ദിവസം മാത്രം പ്രായമായ പശുക്കുട്ടി പാൽ ചുരത്തുന്നു! മാന്ദാമം​ഗലം സ്വദേശി തോട്ടാമറ്റത്തിൽ സ്കറിയയുടെ വീട്ടിലെ പശുവിനാണ് പാൽ ചുരത്തുന്ന പശുക്കുട്ടി പിറന്നത്.

നാല് ദിവസം മുൻപാണ് പശുക്കുട്ടി ജനിച്ചത്. അന്ന് മുതൽ കുട്ടിയുടെ അകടിനു സാധാരണയിൽ കൂടുതൽ വലിപ്പമുണ്ടായിരുന്നു. എന്നാൽ വീട്ടുകാർ അതു കാര്യമായി എടുത്തില്ല. കഴിഞ്ഞ ദിവസം അകിട് കൂടുതൽ വീർത്തതോടെ നീർക്കെട്ടാവും എന്നു കരുതി മാന്ദാമംഗലം മൃഗാശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ വെച്ച് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പശുക്കുട്ടിയുടെ അകിടിൽ പാൽ നിറഞ്ഞ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പാൽ കറന്ന് എടുക്കുകയും ചെയ്തു. ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള പശുക്കുട്ടിക്ക് പാൽ ഉള്ളതായി കണ്ടെത്തുന്നത് തൻ്റെ സർവിസിലെ തന്നെ ആദ്യ സംഭവം ആണെന്നും, ഹോർമോണിൽ വന്ന വ്യതിയാനമാവാം പിന്നിലെന്നും മൃഗ ഡോക്ടർ മനോജ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വർഷങ്ങളായി പശുവിനെ വളർത്തുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്നു ക്ഷീര കർഷകനായ സ്കറിയയും പറയുന്നു. വീട്ടിലെ 4 വയസ് പ്രായം വരുന്ന പശുവിൻ്റെ ആദ്യ പ്രസവം കൂടിയാണിത്. പശുക്കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.

ഹോർമോൺ ശരിയാകുന്നതിനുള്ള ചികിത്സയിലാണ്. ഒറ്റ പ്രസവത്തിൽ അമ്മയും കുഞ്ഞും ഒരുപോലെ പാൽ ചുരത്തുന്ന കാര്യം അറിഞ്ഞതോടെ പശുക്കുട്ടിയെ കാണാൻ നിരവധി പേരാണ് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍