ആത്മഹത്യ ചെയ്ത അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസർ  മനോജ്
ആത്മഹത്യ ചെയ്ത അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസർ മനോജ്  ടെലിവിഷന്‍ ചിത്രം
കേരളം

കടമ്പനാട് വില്ലേജ് ഓഫീസറുടെ മരണം: ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി. ആര്‍ഡിഒയോടാണ് റിപ്പോര്‍ട്ട് തേടിയത്. ആര്‍ഡിഒ നല്‍കുന്ന റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

മനോജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 12 ഓളം വില്ലേജ് ഓഫീസര്‍മാര്‍ ഇന്നലെ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ബാഹ്യ ഇടപെടല്‍ തടയണമെന്നും വില്ലേജ് ഓഫീസര്‍മാര്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി മനോജിന്റെ കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും വില്ലേജ് ഓഫീസര്‍മാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനോജിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മനോജിന് ഭരണകക്ഷി നേതാക്കളുടെ ഭാ​ഗത്തു നിന്നും മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയതിലും കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

വരി നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമം, ചോദ്യം ചെയ്തയാളെ അടിച്ച് എംഎല്‍എ, തിരിച്ചടിച്ച് യുവാവ്, സംഘര്‍ഷം ( വീഡിയോ)

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60

'ഏറ്റു തഴമ്പിച്ച അവഗണനകളാണ് ഇന്ധനം, മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും': സന്നിദാനന്ദനെ പിന്തുണച്ച് ഹരി നാരായണൻ

'ഔചിത്യത്തിന്റെ പ്രശ്‌നമാണ്, ഞങ്ങള്‍ ഇടപെടില്ല'; കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നീക്കണമെന്ന ഹര്‍ജി തള്ളി