ഇപി ജയരാജൻ
ഇപി ജയരാജൻ  ഫയൽ
കേരളം

'മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു'; ജയരാജന്റെ ഭാര്യയുടെ പരാതിയില്‍ ഡിസിസി നേതാവിനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു എന്ന ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കണ്ണൂര്‍ വളപട്ടണം പൊലീസ് കേസെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡിസിസി നേതാവിനെതിരെ ഐപിസി 153, 465 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും ജയരാജന്റെ ഭാര്യ പികെ ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തില്‍ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്. തന്നെയും ഭര്‍ത്താവിനെയും സമൂഹത്തില്‍ ഇകഴ്ത്തി കാണിക്കുക ലക്ഷ്യമിട്ടാണ് വ്യാജ ചിത്രം പ്രചരിപ്പിച്ചതെന്ന് ഇന്ദിര പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം