കേരളം

മുല്ലപ്പളളിയുടെ പടയോട്ടം; തടയിട്ട് എസ്എഫ്ഐ നേതാവ്

സമകാലിക മലയാളം ഡെസ്ക്

മ്യൂണിസ്റ്റ് കേരളത്തിന്റെ ചരിത്രഭൂമികയാണ് കണ്ണൂര്‍, സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയായി തീര്‍ന്ന വ്യത്യസ്ത രാഷ്ട്രീയകക്ഷികളില്‍പ്പെട്ട നേതാക്കന്‍മാരെ സംഭാവന ചെയ്ത നാട്. വര്‍ത്തമാനകാല കേരളത്തിലെ രാഷ്ട്രീയഗതിവിഗതികള്‍ നിര്‍ണയിക്കുന്നതും കണ്ണൂരുകാരാണ്. മുഖ്യമന്ത്രി, സ്പീക്കര്‍ കെപിസിസി പ്രസിഡന്റ്, സിപിഎം സംസ്ഥാന സെക്രട്ടറി തുടങ്ങി ഭരണ-പ്രതിപക്ഷത്തിലെ പ്രമുഖ നേതാക്കളില്‍ നല്ലൊരു പങ്കും ഇന്നാട്ടുകാര്‍ തന്നെ. പരമ്പരാഗതമായി മനസ് കോണ്‍ഗ്രസിനൊപ്പവും ആഞ്ഞുപിടിച്ചാല്‍ എല്‍ഡിഎഫിനൊപ്പവുമെന്നതാണ് കണ്ണൂര്‍ മണ്ഡലത്തിന്റെ പൊതുചിത്രം. മണ്ഡല ചരിത്രത്തിന്റെ നല്ലൊരുകാലവും വിജയം യുഡിഎഫിനൊപ്പമായിരുന്നു.

കണ്ണൂരിന്റെ ശബ്ദം ആദ്യമായി പാര്‍ലമെന്റില്‍ മുഴങ്ങുന്നത് എകെജിയിലൂടെയാണ്. 1952-ല്‍ തലശേരി മണ്ഡലത്തില്‍ നിന്നാണ് എകെജി വിജയിച്ചത്. ആ വിജയം എകെജിയെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവാക്കി. കണ്ണൂര്‍ മണ്ഡലരൂപികരണത്തിനുള്ള മുമ്പുളള തെരഞ്ഞെടുപ്പുകളില്‍ 57ല്‍ കോണ്‍ഗ്രസ് നേതാവ് എംകെ ജിനചന്ദ്രനായിരുന്നു വിജയം. അന്ന് ഇടതുസ്വതന്ത്രന്‍ എസ്‌കെ പൊറ്റക്കാടിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 62ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയം ദേശത്തിന്റെ കഥാകാരന്‍ തിരിച്ചുപിടിച്ചു. 67ല്‍ സിപിഐ സ്ഥാനാര്‍ഥിയായ പാട്യം ഗോപാലനും 71ല്‍ സികെ ചന്ദ്രപ്പനും വിജയപതാകയേന്തി.

എകെ ഗോപാലന്‍

കണ്ണൂര്‍ എന്ന പേരില്‍ ലോക്‌സഭാ മണ്ഡലം പുനര്‍നിര്‍ണയിച്ച ശേഷം ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്നത് 1977-ലാണ്. പുതിയ മണ്ഡലത്തിലെ ജനപ്രതിനിധിയായി ജനം സിപിഐയുടെ സികെ ചന്ദ്രപ്പനെ തെരഞ്ഞെടുത്തു. ആവേശപ്പോരാട്ടത്തില്‍ സിപിഎമ്മിന്റെ ഒ ഭരതനെ 12,877 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ നേതാവ് തറപ്പറ്റിച്ചത്.

സികെ ചന്ദ്രപ്പന്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1980ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു)വിന്റെ കെ കുഞ്ഞമ്പുവിനായിരുന്നു വിജയം. കോണ്‍ഗ്രസ് ഐയുടെ എന്‍ രാമകൃഷ്ണനെ പരാജയപ്പെടുത്തിയായിരുന്നു കുഞ്ഞമ്പുവിന്റെ മുന്നേറ്റം. അവിടെ നിന്നാണ് മണ്ഡലം കോണ്‍ഗ്രസ് കുത്തകയാക്കിയത്. 84 മുതല്‍ മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയക്കുതിപ്പായിരുന്നു. 89ലും 91ലും 96ലും 98ലും മുല്ലപ്പളളിയുടെ പോരാട്ടവീറിന് മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭരായി. കോണ്‍ഗ്രസിന്റെ ഉറച്ച ലോക്‌സഭാ മണ്ഡലമെന്ന നിലയിലേക്ക് മുല്ലപ്പള്ളി കണ്ണൂരിനെ കൊണ്ടെത്തിച്ചു. മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ എംപിയായതും മുല്ലപ്പള്ളി തന്നെ.

മുല്ലപ്പള്ളി

1999ല്‍ മണ്ഡലത്തില്‍ ഇടതുമുന്നണിക്കായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണ് കോണ്‍ഗ്രസില്‍ നിന്ന് സിപിഎം വിജയം തിരിച്ചുപിടിച്ചത്. മുല്ലപ്പള്ളിക്ക് മുന്നില്‍ അതികായന്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് മത്സരിക്കാനെത്തിയത് എസ്എഫ്‌ഐയുടെ യുവനേതാവ് അബ്ദുള്ളക്കുട്ടി. മണ്ഡലരൂപീകരണശേഷം ആദ്യമായി ലോക്‌സഭാ സീറ്റ് സിപിഎമ്മിന് സമ്മാനിച്ച അത്ഭുതക്കുട്ടിയായി അബ്ദുള്ളക്കുട്ടി. 2004ലും മുല്ലപ്പള്ളി പരാജയപ്പെടുത്തി അബ്ദുള്ളക്കുട്ടി ലോക്‌സഭയിലെത്തി.

എപി അബ്ദുള്ള കുട്ടി

അബ്ദുള്ളകുട്ടി കോണ്‍ഗ്രസ് പാളയത്തിലെത്തിയതിന് ശേഷം നടന്ന 2009-ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ രാഗേഷിനെ പരാജയപ്പെടുത്തി കെ സുധാകരനാണ് പാര്‍ലമെന്റിലെത്തിയത്. സുധാകരന്റെ വിജയത്തോടെ കണ്ണൂര്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 43,151 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് സുധാകരന്റെ വിജയം.

കെ സുധാകരന്‍

2014ല്‍ മണ്ഡലം വീണ്ടും സിപിഎം പിടിച്ചെടുത്തു. വിഎസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി ശോഭിച്ച പികെ ശ്രീമതിയായിരുന്നു വിജയശില്‍പി. കെ സുധാകരനെ 6566 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ശ്രീമതിയുടെ വിജയം. കണ്ണൂരിന്റെ ചരിത്രത്തില്‍ ആദ്യമായി മത്സരിച്ച, വിജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയും ശ്രീമതിയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ കേരളം ഇടതുപക്ഷത്തെ കൈവിട്ടപ്പോള്‍ കണ്ണൂര്‍ വീണ്ടും സുധാകരനൊപ്പം നിന്നു. 94,559 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുധാകരന്‍ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുത്തു.

പികെ ശ്രീമതി

തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്കാണ് മേല്‍ക്കൈ. തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, മട്ടന്നൂര്‍, കണ്ണൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമ്പോള്‍ പേരാവൂരും ഇരിക്കൂറും യുഡിഎഫിനാണ് വിജയം.

ഇരുമുന്നണികളും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന മണ്ഡലത്തില്‍ ബിജെപിക്ക് കാര്യമായ സാന്നിധ്യം അറിയിക്കാനായിട്ടില്ല. 2019ല്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ സികെ പത്മനാഭന്‍ നേടിയ 68, 509 വോട്ടാണ് ബിജെപിയുടെ ഉയര്‍ന്ന വോട്ടുനില.

ഇക്കുറി ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷം തുണയാകുമെന്നാണ് സിപിഎം കരുതുന്നത്. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ സ്വീകാര്യതയും വികസനനേട്ടങ്ങളും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പോരുമുറുക്കുമ്പോള്‍ കണ്ണൂരില്‍ തീപാറുമെന്നുറപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാറ്റിനും സാധ്യത

കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ഏഴ് ഇന്ത്യൻ ഇൻഫ്ലുവൻസർമാർ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍