ശബരിമല
ശബരിമല / ഫയല്‍ ചിത്രം
കേരളം

വിളക്ക് എഴുന്നള്ളിപ്പ് ഇന്ന് മുതൽ; ശബരിമലയിൽ ഭക്തജനതിരക്ക്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ സ്വാമിയുടെ വിളക്കെഴുന്നള്ളിപ്പ് ഇന്ന് തുടക്കമാകും. അഞ്ചാം ഉത്സവമായ ഇന്ന് രാത്രി ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങൾക്ക് ശേഷമാണ് വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങുക. ഉത്സവബലി, ശ്രൂഭൂതബലി എന്നിവയുടെ താന്ത്രിക കർമങ്ങളിലൂടെ ചൈതന്യമേറിയ അയ്യപ്പ സ്വാമിയെ ആഘോഷമായാണ് എഴുന്നള്ളിക്കുന്നത്.

വെളിനല്ലൂർ മണികണ്ഠനാണ് ദേവന്റെ തിടമ്പേറ്റുക. ഇന്നലെ ശബരിമലയിൽ ഉത്സവബലി തൊഴാൻ തീർത്ഥാടകരുടെ തിരക്കുണ്ടായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മൂലബിംബത്തിലെ ചൈത്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ചു. മേൽശാന്തി പിഎൻ മഹേഷ് ശ്രീബലി വി​ഗ്രഹം എടുത്തു. മേളത്തിന്റെ അകമ്പടിയിൽ ഉത്സവബലി കർമങ്ങൾക്കായി ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ദ്രാദി ദേവതകൾക്കും ക്ഷേത്രപാലകനും ഹവിസ്സ് അർപ്പിച്ച് നാല് പ്രദക്ഷിണം പൂർത്തിയാക്കി. അഷ്ടദിക്പാലകർക്കും ബലിതൂകി. പിന്നീട് ദേവനെ പഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. സപ്ത മാതൃക്കൾക്ക് ഹവിസ്സ് അർപ്പിച്ചു. ഈ സമയത്തായിരുന്നു ഉത്സവബലി ദർശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്