കെകെ ശൈലജ
കെകെ ശൈലജ ഫെയ്സ്ബുക്ക്
കേരളം

'കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്, വ്യക്തിഹത്യ ശരിയാണോ തെറ്റാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ': കെകെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നതെന്നും വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നതെന്നും ശൈലജ പറഞ്ഞു.

1500 രൂപയ്ക്കു മാത്രം പിപിഇ കിറ്റ് ലഭിക്കുന്ന കാലത്ത് 15,000 കിറ്റുകൾ വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ചതിനെ കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നത്. ജനങ്ങളുടെ കോടതിയിൽ ഞാൻ ഇത് തുറന്നുകാട്ടും– കെ.കെ.ശൈലജ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോ​ഗ്യ മന്ത്രിയായിരുന്ന സമയത്ത് ഉയർന്നു വന്ന വിവാദങ്ങൾ ഉയർത്തിയാണ് ഷൈലജയ്ക്കെതിരെ വിമർശനം ശക്തമാകുന്നത്. അഞ്ചു വർഷം മന്ത്രി ആയിരുന്നപ്പോൾ‌ ഞാൻ എങ്ങനെ പ്രവർത്തിച്ചുവെന്ന് ഈ നാട്ടിലെ എല്ലാ മനുഷ്യർക്കും അറിയാമെന്ന്ശൈലജ പറഞ്ഞു. തനിക്കെതിരായ വ്യക്തിഹത്യ ശരിയാണോ തെറ്റാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള ആലോചനകൾ നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വടകരയിൽ ഷാഫി പറമ്പിൽ ആണ് ശൈലജയ്ക്കെതിരെ മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു