പിണറായി വിജയന്‍ വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥികള്‍ക്കൊപ്പം
പിണറായി വിജയന്‍ വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥികള്‍ക്കൊപ്പം  ഫെയ്‌സ്ബുക്ക്
കേരളം

രാജ്യം തെരുവില്‍ ഉറങ്ങിയപ്പോള്‍ അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു കോണ്‍ഗ്രസ്; കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കലാണ് ലക്ഷ്യം; മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നെങ്കിലും കോണ്‍ഗ്രസിന് ഇതില്‍ നിലപാടുണ്ടോയെന്നും അഖിലേന്ത്യാ തലത്തില്‍ പ്രതികരണം ഉണ്ടായോ എന്നും പിണറായി ചോദിച്ചു. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ രാജ്യമാകെ പ്രതിഷേധിച്ചു. ഡിസംബര്‍ 10 ന് രാജ്യം തെരുവില്‍ ഇറങ്ങിയപ്പോള്‍ ചിലര്‍ പാര്‍ട്ടി അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു. കോണ്‍ഗ്രസ് കുറ്റകരമായ മൗനം പാലിച്ചെന്നും പിണറായി കുറ്റപ്പെടുത്തി. കോഴിക്കോട് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ നിലപാട് ഉണ്ടോയെന്നും പിണറായി ചോദിച്ചു. ന്യായ് യാത്രയില്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ?.ഖാര്‍ഗെ ആലോചിച്ച് പറയാം എന്ന് പറഞ്ഞ് ചിരിച്ചു. പക്ഷെ ചിരിക്കുമ്പോള്‍ ഉള്ള് പൊള്ളിയവരെ കണ്ടോ. ഇത് എന്തേ നേരത്തെ നടപ്പാക്കാത്തത് എന്നാണ് കെസി വേണുഗോപാല്‍ ചോദിച്ചത്. അതിന്റെ അര്‍ഥം ഇത് നടപ്പാക്കാം എന്നാണ്. കോണ്‍ഗ്രസിന്റെ ഈ ഒളിച്ച് കളി ആര്‍എസ്എസിന് ആണ് ഗുണം ചെയ്യുന്നത്.

നിരവധി സിപിഎം - സിപിഐ നേതാക്കള്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് ലോക്‌സഭയില്‍ എഎം ആരിഫിന്റെ ശബ്ദം മാത്രമേ അന്ന് ഉയര്‍ന്നുള്ളൂ. കേരളത്തില്‍ നിന്നുള്ള മഹാ ഭൂരിപക്ഷം അംഗങ്ങള്‍ സഭയുടെ മൂലയില്‍ ഒളിച്ചു. ഇടത് പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യസഭയിലും ഈ ബില്ലിനെ എതിര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ ശബ്ദം ഉയര്‍ന്നത് നമ്മള്‍ കണ്ടില്ല, പാര്‍ലമെന്റ് കേട്ടും ഇല്ലെന്നും പിണറായി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മതനിരപേക്ഷ രാഷ്ട്രം എന്നതില്‍ നിന്ന് മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമം ബോധപൂര്‍വ്വം നടക്കുന്നു. ഇത് നേരത്തെയുള്ള ഒരു അജണ്ടയുടെ ഭാഗമാണ്. ഒരിക്കല്‍ രാജ്യം ഭരിക്കാന്‍ ബിജെപിക്ക് അവസരം കിട്ടിയപ്പോളും അത് നടപ്പാക്കാനുള്ള ശ്രമമുണ്ടായി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ ഇത് കൊണ്ട് വന്നത് മോദി ആണെങ്കിലും ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. മുന്‍ ബിജെപി ഭരണാധികാരികള്‍ അതിന് വേണ്ട കാര്യങ്ങള്‍ നേരത്തെ ചെയ്തുതുടങ്ങിയിരുന്നെന്നും പിണറായി പറഞ്ഞു.

കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കലാണ് ഈ നിയമത്തിന്റെ ലക്ഷ്യം. ലോകത്ത് ഒരിടത്തും മതാടിസ്ഥാനത്തില്‍ അഭയാര്‍ഥികളെ വേര്‍തിരിക്കാറില്ല.ഇത് ലോകത്തിന് മുമ്പില്‍ നമ്മളെ കുറ്റക്കാരാക്കുന്നു. അമേരിക്കയുടെ ഇഷ്ടതോഴനായാണ് മോദി നിലനില്‍ക്കുന്നത്, എന്നിട്ടും ഈ നടപടിയെ അമേരിക്ക പോലും പരസ്യമായി തള്ളിപറഞ്ഞു. പല ലോകരാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നു. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നയം സ്വീകരിച്ച രാജ്യമായി മറ്റ് രാജ്യങ്ങള്‍ നമ്മെ കാണുന്നു. - പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

ആദ്യ പന്തിക്ക് തന്നെ ഇരുന്നോ!! ചിരിപ്പൂരമൊരുക്കി പൃഥ്വിയും ബേസിലും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നു; ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ