വാഹനാപകടത്തില്‍ മരിച്ച മലയാളി ദമ്പതികൾ
വാഹനാപകടത്തില്‍ മരിച്ച മലയാളി ദമ്പതികൾ ടെലിവിഷൻ ദൃശ്യം
കേരളം

നാട്ടിലെത്തി തിരിച്ചുപോകുന്നതിനിടെ താനെയില്‍ വാഹനാപകടം; മലയാളി ദമ്പതികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര താനെയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശികളായ ശോഭുകുമാര്‍ (57), ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. നാട്ടിലെത്തി തിരികെ നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇന്നലെ വൈകീട്ടാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്‌സിയില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ശിവജീവയ്ക്ക് മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ശോഭുകുമാര്‍ നാസിക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ടാക്‌സി ഡ്രൈവര്‍ അപകടനില തരണം ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാട്ടില്‍ പോയി തിരികെ നാസിക്കിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി എടുത്ത് നാസിക്കിലേക്ക് പോകുമ്പോഴാണ് വാഹനാപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഹോളി ആയിരുന്നതിനാല്‍ ഇവര്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബസ് ലഭിച്ചില്ല. തുടര്‍ന്ന് ടാക്‌സിയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. നാസിക്കിലെ മലയാളികള്‍ക്ക് ഇടയില്‍ സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ദമ്പതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് തലനാരിഴക്ക്

ബാബര്‍ അസം കോഹ്‌ലിക്കൊപ്പം; ടി20യില്‍ റെക്കോര്‍ഡ്

ഫോണില്‍ ഇന്റര്‍നെറ്റ് പ്രശ്‌നം ഉണ്ടോ?, ഇതാ അഞ്ചുടിപ്പുകള്‍

പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത, രാജസ്ഥാന്‍; 2 സ്ഥാനങ്ങള്‍ക്കായി 4 ടീമുകള്‍