ലേഖനം

തുടർ ഭരണ ആവേശത്തിന് പിന്നാലെ... വിവാദങ്ങൾ മാർച്ച് ചെയ്യുമ്പോൾ

അരവിന്ദ് ഗോപിനാഥ്

തുടർഭരണത്തിന് ആവേശം നിറച്ച പ്രചരണയാത്രയ്ക്കൊടുവിൽ വിവാദങ്ങളുടെ ഘോഷയാത്രയാണ് പിന്നെ നടന്നത്. കിഫ്ബിയിലെ കേന്ദ്ര ഏജൻസിയുടെ പരിശോധനയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഒരു നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വർണ്ണക്കടത്ത് കേസ്, മുഖ്യമന്ത്രിയുടെ വകുപ്പ് ചോദ്യം ചെയ്യപ്പെട്ട ആഴക്കടൽ മത്സ്യബന്ധന വിവാദം എന്നിവ വീണ്ടും ഉയർന്നുവന്നു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണ്ണ കള്ളക്കടത്തായിരുന്നു യു.ഡി.എഫ് ഉയർത്തിയ മുഖ്യപ്രചരണായുധം. എന്നാലിത് ഫലം കാണാതെ വന്നതോടെ ഇത്തവണ വലിയ തോതിൽ ഇത് ഉന്നയിക്കപ്പെട്ടിരുന്നില്ല. കെ. സുരേന്ദ്രൻ നടത്തിയ വിജയയാത്രയുടെ അവസാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് വീണ്ടും ആരോപണമുന്നയിച്ചത്. 

പിന്നാലെ കെ.പി.സി.സി നേതൃത്വവും സ്വർണ്ണക്കടത്ത് ആയുധമാക്കി. അമിത് ഷാ ഉന്നയിച്ച ദുരൂഹമരണം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാത്തത് സി.പി.എം- ബി.ജെ.പി ധാരണകൊണ്ടാണെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം. കെ.എസ്.ഐ.എൻ.സി എം.ഡി എൻ. പ്രശാന്തിന്റെ വീഴ്ചയായി മാത്രം കണ്ട് ഈ വിഷയത്തിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിനാണ് തിരിച്ചടി നേരിട്ടത്. 

പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രി തന്നെ മറുപടി പറയേണ്ടിവന്നു. സർക്കാരിന്റെ അനുമതിയോടേയും അറിവോടേയുമല്ല ധാരണാപത്രം ഒപ്പിട്ടതെന്ന വാദവും പൊളിഞ്ഞു. ഇതിനു പുറമേയാണ് ഇടതുമുന്നണിയുടെ പ്രധാന ആയുധമായിരുന്ന സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്