jisa_jose
jisa_jose 
ലേഖനം

ദൈവശിക്ഷയുടെ കഥയും കറയും

ജിസ ജോസ്

ബൈബിളിലെ സോദോം ഗോമോറ നഗരങ്ങളുടേയും ലോത്തിന്റേയും കഥയിൽനിന്നു സാറാ ജോസഫ് മെനഞ്ഞെടുത്തിരിക്കുന്ന ‘കറ’യ്ക്ക് കാലികമായ അനുഭവപരിസരങ്ങളോടുള്ള അടുപ്പമാണ് അതിശയിപ്പിക്കുക. നൂറ്റാണ്ടുകൾക്കു മുന്‍പെഴുതപ്പെട്ടതെങ്കിലും അതിനെ സമകാലിക ജീവിത സാഹചര്യങ്ങളോടു ചേർത്തുവെയ്ക്കുന്നതിലെ കൗശലം അസാധാരണമാണ്. ദൈവത്തിന്റെ കല്പനകൾ നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട അബ്രഹാമിന്റെ നീതികേടുകളും നീതിമാനെന്നു വാഴ്ത്തപ്പെടുന്ന ലോത്തിന്റെ ധാർമ്മിക പ്രതിസന്ധികളും കറയിൽ കേന്ദ്രപ്രമേയമായി വരുന്നു. അബ്രഹാമും ലോത്തും വിചാരണ ചെയ്യപ്പെടുന്നതും വിധിക്കപ്പെടുന്നതും അവരോട് ഏറ്റവും ചേർന്നുനിൽക്കുന്ന സ്ത്രീകളിലൂടെയാണ്.

ആത്മാവ് കെട്ടുപോയ, വിഷമയമായ സമ്പത്തുള്ള, അക്രമത്തിന്റെ ഭാഷ സംസാരിക്കുന്ന സോദോം നഗരം. റോഷോം ചെടിയുടെ കറയിൽനിന്നൂറുന്ന ലഹരിയുടെ അടിമകളായ ജനതയെ തീയും ഗന്ധകവും വർഷിച്ച് ഇല്ലാതാക്കിയ ദൈവശിക്ഷയുടെ കഥയ്ക്ക് ജീവിതസ്പർശിയായ പുനരാഖ്യാനമാണ് സാറാ ജോസഫ് നടത്തിയിരിക്കുന്നത്.

അതിനൊപ്പം ഇതു യാത്രകളുടേയും പുസ്തകമാണ്.

അബ്രഹാമിന്റെ ദൈവം നൽകുന്ന കല്പനകൾക്കനുസരിച്ചുള്ള പ്രയാണങ്ങൾ... കാർകെമിഷ്, അല്ലെപ്പോ, കാദേശ്... ദമാസ്‌കസ്, ഈജിപ്ത്, കാനാൻ, മരുഭൂമികൾ... ബൈബിളിലെ ഭൂമികകളിലൂടെ, അതിന്റെ സംസ്കാരത്തിലൂടെ, ഭൂമിശാസ്ത്ര സവിശേഷതകളിലൂടെയുള്ള യാത്രകൾ. ലോത്തും പെണ്‍മക്കളും അതിജീവനത്തിനായി നടത്തുന്ന യാത്രകളുമുണ്ട്.

കാവ്യാത്മകവും സാന്ദ്രവുമായ ഭാഷയിലൂടെ, അതിസുന്ദരമായ ആഖ്യാനശൈലിയിലൂടെ കറ പുരണ്ട ജീവിതങ്ങൾ, നീതിയ്ക്കു പിന്നിലെ അനീതികൾ വെളിപ്പെടുത്തുകയാണ് ‘കറ.’

ഈ ലേഖനം കൂടി വായിക്കാം
കവിതയുടെ രുചിഭേദങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു