ലേഖനം

രാജകീയ ജീവിത പ്രഹേളികകള്‍

വിനീത മാർട്ടിൻ

ഴിയുടെ ഭാവമാണ് തുറന്നെഴുത്തിന്. അതിലെ ജീവിതക്കാഴ്ചകളുടെ നിറവ് തിരകളായി അനുവാചക മനസ്സിനെ തൊടുമ്പോൾ ഇതുവരെ മനസ്സിൽ പതിഞ്ഞ പല ചിത്രങ്ങളും മാഞ്ഞുപോകും. പകരം പുതിയ ചിത്രങ്ങൾ തെളിയും.

രാജകീയ ജീവിതത്തിലെ പ്രഹേളികകളുടെ തിക്തതയിലേക്ക് തുറക്കുന്ന വായനാനുഭവമായി മാറുന്നു ഇംഗ്ലണ്ടിലെ ഹാരി രാജകുമാരന്റെ ആത്മകഥയായ ‘Spare.’ 2023-ലെ വായനാനുഭവങ്ങളിൽ എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കരുത്തുറ്റ തുറന്നെഴുത്ത്. ഈ താളുകളിൽ അനാവൃതമാകുന്നത് ഒരു രാജകുമാരന്റെ ജീവിതത്തിലെ സങ്കീർണ്ണതകളാണ്. കുട്ടിക്കാലം മുതൽ സ്വന്തം കുടുംബത്തിൽ തനിക്ക് നേരിടേണ്ടിവന്ന അവഗണനയും വിവേചനവും മാനസിക സംഘർഷങ്ങളുമെല്ലാം ഗ്രന്ഥകാരൻ ഇവിടെ വെളിപ്പെടുത്തുന്നു. ഹാരി രാജകുമാരന് ശൈശവത്തിൽ സ്വന്തം പിതാവിനാൽ നൽകപ്പെട്ട വിശേഷണമാണ് ആത്മകഥയുടെ ശീർഷകത്തിന്റെ പൊരുൾ. കുലീന കുടുംബങ്ങളിൽ പ്രചാരത്തിലുള്ള ‘heir and a spare (അനന്തരാവകാശിയും പകരക്കാരനും)’ എന്ന ചൊല്ലിലാണ് ഈ വിശേഷണത്തിന്റെ വേരുകൾ.

രാജകുടുംബത്തിൽ ആദ്യജാതനാണ് കിരീടാവകാശം ലഭിക്കുക. ഇളയ പുത്രൻ ‘പകരക്കാരൻ (spare)’ ആയി നിർവ്വചിക്കപ്പെടുന്നു. തന്റെ ജ്യേഷ്ഠൻ വില്യം രാജകുമാരന്റെ ‘പകരക്കാരൻ’ ആയി താൻ നിർവ്വചിക്കപ്പെട്ടതിനെക്കുറിച്ച് ആത്മകഥയുടെ ആദ്യ താളുകളിൽ ഗ്രന്ഥകാരൻ എഴുതുന്നു. തന്റെ അമ്മയായ ഡയാന രാജകുമാരിയുടെ വിയോഗത്തെ അഭിമുഖീകരിച്ച സന്ദർഭവും ജീവിതത്തിലെ ഏകാന്തതയുടേയും പരിഭ്രാന്തിയുടേയും ഇരുൾവഴികളും സഹോദരനുമായുള്ള ബന്ധത്തിലെ സമസ്യകളുടെ രൂക്ഷതയും മാധ്യമങ്ങളുടെ കൂർത്ത നോട്ടങ്ങളാലും അവർ ചമച്ച വാസ്തവവിരുദ്ധമായ കഥകളാലും നിർദ്ദയം വേട്ടയാടപ്പെട്ട അനുഭവങ്ങളുമെല്ലാം ഈ താളുകളുടെ ഉള്ളടക്കമാകുന്നു.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു