കവിത 

ലങ്കയിലേക്ക്: മൊയ്തു മായിച്ചാന്‍കുന്ന് എഴുതിയ കവിത 

മൊയ്തു മായിച്ചാന്‍കുന്ന്

രാത്രി പന്ത്രണ്ട് മണി നേരത്ത്
നിത്യവും അയാള്‍
ഈ കുന്നിന്റെ ഉച്ചിയില്‍
വന്നുനില്‍ക്കും.

നരച്ച താടിയും മുടിയും
ഭംഗിയായി കോതിവെച്ചിട്ടുണ്ട്.

മുന്തിയ ജുബ്ബയും
ഒത്ത കളസവും
കൈത്തണ്ടയില്‍ ചരടും
അണിഞ്ഞിട്ടുണ്ട്.

മാതൃഭാഷ ഹിന്ദിയാണെന്ന്
രാത്രി പന്ത്രണ്ട് മണിക്ക്
കുന്നിന്റെ ഉച്ചിയില്‍നിന്നുള്ള
പുലമ്പലില്‍ വെളിപ്പെടും.

ഹിന്ദി അറിയുന്നവരും
അറിയാത്തവരും
ഞെട്ടിയുണര്‍ന്ന്,
ആത്മഗതമെന്നപോലെ
അയാളുടെ തന്തയ്ക്ക്
പറയുന്നുണ്ടാകും.

സഹികെട്ട് സഹികെട്ട്
ഞാന്‍ കുന്നെടുത്ത്
ലങ്കയിലേക്ക് പറന്നു!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്