കവിത 

ഹൈക്കു കവിതകള്‍- മൊയ്തു മായിച്ചാന്‍കുന്ന്  

സമകാലിക മലയാളം ഡെസ്ക്

1          
കോട്ടുവാ

പുലര്‍കാലം
മിണ്ടാതെ വരുന്ന കാറ്റിന്
മടിപിടിച്ചു
മരിച്ചവരുടെ കോട്ടുവാമണം

 2         
കൂട്ട്

മൈലാഞ്ചി ചെടി മാത്രം
അവളോടൊപ്പം
കുഴിമാടത്തില്‍ കിടന്നു.

3         
ഉരിയാടല്‍

വീട്ടുകാരനും വീടും
ഒന്നും ഉരിയാടുന്നില്ല
ചുമരിലെ സമയസൂചിയുടെ 
മിടിപ്പുകള്‍ മാത്രം.

4         
കണ്ണേറ്

പണിതുകൊണ്ടിരിക്കുന്ന
വീടിന് കണ്ണ് 
പതിയാതിരിക്കാന്‍
'ഠോ' എന്നെഴുതി.

5
തൊട്ടാവാടി

എന്തിനാണിങ്ങനെ
നാണം കുണുങ്ങുന്നു
ഈ നൂറ്റാണ്ടിലും.


6          
അറ്റം

പട്ടം പറത്തുന്ന കുട്ടി
ആകാശം തൊടാനാവാതെ 
നൂലറ്റം
വരെ.

7          
തുഴ

ഇക്കരെയുള്ള വള്ളം
അക്കരെയെത്താന്‍
എത്ര തുഴയണമെന്ന് 
പങ്കായത്തിനറിയില്ല.
          
8
കൊതുക്

മൂളിപ്പാട്ട്
മുഴുപ്പിക്കും മുമ്പേ
കയ്യടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി