കവിത 

'ഒരു അപ്പൂപ്പന്‍താടി പറയാന്‍ ശ്രമിച്ചത്'- ഹൃഷികേശന്‍ പി.ബി എഴുതിയ കവിത

ഹൃഷികേശന്‍ പി.ബി

നിയുമൊരുജന്മ
മുണ്ടെങ്കിലെന്താവുക
മേഘമോ പാറക്കെട്ടോ
പുഴുവോ പൂമ്പാറ്റയോ
കിളിയോ കാറ്റോ വീടിന്‍
മുറ്റത്തെപ്പൂവാകയോ
ഓര്‍ക്കുകിലൊടുങ്ങാത്ത
ജീവകോടികളതി
ന്നപ്പുറമറിയാത്ത
സൂക്ഷ്മജീവികള്‍ മണ്ണി
ന്നുള്ളിലും പുറത്തുമായ്
അതിലൊന്നായീട്ടാമോ?
പിന്നെയും പിറക്കുക,
യിവിടെത്തന്നെ കണ്ണും
ചെവിയും മൂക്കും നാക്കും
സ്പര്‍ശബോധവുമില്ലാ
ത്തേകകോശത്തില്‍ ജീവന്‍
തുടിച്ചീടുക, കോശ
മില്ലാത്ത വൈറസ്സായി
വരിക, സ്രവങ്ങളി
ലൂടെ സഞ്ചരിക്കുക
ദൂരദൂരങ്ങള്‍ താണ്ടി
പ്പകലും രാവും പോലെ
നിത്യമായ്, പെരുകുക
വെന്റിലേറ്ററില്‍ വിങ്ങി
ഞെരുങ്ങുന്നൊരു സ്വര
മാവുക മാത്രം വയ്യ
പറക്കാന്‍ കൊതിയാവു
ന്നെന്നൊരപ്പൂപ്പന്‍താടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു