കവിത 

'പകലുറക്കത്തിന്റെ ആണി'- സമുദ്ര നീലിമ എഴുതിയ കവിത

സമുദ്ര നീലിമ

ടങ്കല്‍ കാമനകള്‍ കരിയിലകള്‍ 
പാറിയ വൈകിയ നേരം നീ വന്ന 
കാറ്റ് കലമാന്‍ കൊമ്പില്‍ കുരുങ്ങി,
എന്റെ പകലുറക്കത്തിന്റെ ആണി 
നീ തന്നെയോ ഞാന്‍ രഹസ്യം ഊരി നോക്കി 
അതെ ചിലപ്പോള്‍ നീയില്ലാതെ പറ്റുന്നില്ല 
പക്ഷേ, പിന്നെ പറ്റുന്നു നീയില്ലാതെയും
ഓഹോ, അല്ല, അതല്ല കാര്യം, ഇപ്പോള്‍ 
ഇതാ ഇപ്പോള്‍ ഇപ്പോള്‍ മാത്രം 
മുറുകാതെ ചുറ്റി തിരിഞ്ഞ്  
മുഖംമൂടിയിലൊരാള്‍ ഒരു മാനില്‍ 
ഇടിച്ചിട്ടു നിര്‍ത്താതെ പോയി 
അടുത്ത കാടും കടക്കയില്ല നിന്നില്‍ 
എണ്ണയെന്നമറുന്ന മൃഗം ചാവലില്‍ 
നീ തന്നെ നിനക്കു മാത്രമറിയുന്നൊരാള്‍
ഞാനെന്നു നീ തെറ്റി ധരിക്കുന്ന അമര്‍ഷം
കുറച്ചു വര്‍ഷങ്ങള്‍ ഓടി നോക്കി
കീഴടങ്ങാന്‍ തിരിച്ചുവന്നു 
നിന്റെ വഴിയില്‍ പകല്‍ മരിച്ചു  
നിന്റെ നിഴല്‍ ആ മരണത്തിനുമേല്‍ 
എണ്ണപോല്‍ ഏറെ നാള്‍ 
തങ്ങിയ ഛായ മാനുകളില്‍
പകല്‍ ഉറക്കേണ്ടവരുടെ കമ്പളം 
കുടഞ്ഞിട്ട മാന്ത്രികന്റെ മുയലുകള്‍ 
അതുറപ്പിക്കാന്‍ എന്റെ ആണി 
കൊമ്പുകളില്‍ നീ തറഞ്ഞ രാത്രി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി