കവിത 

'മരണം'- എസ്. ജോസഫ് എഴുതിയ കവിത

എസ്. ജോസഫ്

പാട്ടുകാരനെ ചുറ്റുന്ന  വൃത്തം
ചിത്രകാരന്റെ  ക്യാന്‍വാസ്
നര്‍ത്തകിയുടെ അരങ്ങ്
കുളം എന്ന മായക്കണ്ണാടി
ഫാന്‍ എന്ന അപായം
ഞരമ്പ് എന്ന വഴികാട്ടി
ഗുളിക എന്ന ആയുധം
തടിജനാല തൊടുന്ന മരക്കൊമ്പ്
മാറാല മൂടിയ ഘടികാരം
പാതി കഴിച്ച ആഹാരം
നിരാസത്താല്‍ മടങ്ങിപ്പോയ മഴ
ഒരു പിച്ചാത്തി
ഒരു നൊരോളി*
ഒഴിഞ്ഞ കുപ്പി
അറിയാത്ത ലിപികളുള്ള പുസ്തകം
ഒരു സഡന്‍ ബ്രേക്ക്
ഒരു കൂമ്പാരം കിളിര്‍ത്ത നെല്ല്
ബാങ്കില്‍നിന്നൊരു വെടിവയ്പ്
നീണ്ട നീണ്ട ഉറക്കം.

*നൊരോളി  കരച്ചില്‍

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ജോലി വിട്ട് വെള്ളിത്തിരയിലെത്തിയ നായകൻമാർ

'വഴക്ക്' പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്