കവിത 

'പുറപ്പെട്ടുപോയ മത്സ്യം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

പി.എം. ഗോവിന്ദനുണ്ണി

മതലത്തിലേക്കു പുറപ്പെട്ട 
സമുദ്രമത്സ്യം
മണലോരത്തെ ദേവാലയം കണ്ടു
അതിന്റെ നെറുകയിലെ
ഒടിഞ്ഞ കുരിശുകണ്ടു
അതിനുമേല്‍
ഒരു അവിഛിന്ന മേഘത്തെയും കണ്ടു
സന്ധ്യയെക്കൂടി കാണാന്‍ കാത്തുനില്‍ക്കാതെ അത്
പിടപ്പൊതുക്കിയ വാലില്‍ 
നിവര്‍ന്ന് നടന്നുപോയി
വായുവേപ്പോലെ അദൃശ്യമായി
എന്നാല്‍ ഗന്ധമായി
അസ്പൃശ്യമായ അനുഭവമായി
സത്യമായി
പരമാര്‍ത്ഥമായി
അത് നടന്നു!
സമതലത്തില്‍ ആദ്യം
സന്ധ്യയും
പിന്നാലെ
ഇരുട്ടും ചെന്നുചേര്‍ന്നിരുന്നു
ഖരവിസ്തൃതിയെ നോക്കി
ഒരു കൊക്കിലും ഒതുങ്ങാത്ത 
മത്സ്യം ചിരിച്ചു
സംഗീതം പൊഴിക്കുന്ന ഒരു വൃക്ഷം പോലും 
അവിടെ ഉണ്ടായിരുന്നില്ല
അന്തമില്ലാത്ത പരപ്പില്‍
ആഴത്തില്‍
സമുദ്രത്തില്‍ നീന്തിയതിനേക്കാള്‍ നന്നായി
അത് രാത്രി മുഴുവന്‍
നീന്തി.
ഗിങ്കോവൃക്ഷം
ഇല കുടയുംപോലെ  
ചെതുമ്പലുകള്‍ പിടഞ്ഞു പൊഴിച്ച്
സ്വപ്നദൃശ്യം
ജാഗ്രത്തില്‍ ശ്വസിച്ച്.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു