യു. പ്രതിഭ
യു. പ്രതിഭ 
റിപ്പോർട്ട് 

'എന്നെ മുഖ്യമന്ത്രിയാക്കൂ, ഞാന്‍ യോഗ്യയാണ് എന്ന് ഏതെങ്കിലും വനിത പറയുന്നുണ്ടോ?'; സുധാകരന് മറുപടി, യു പ്രതിഭ അഭിമുഖം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള സ്ത്രീകളില്ലെന്ന ജി. സുധാകരന്റെ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് കായംകുളം എംഎല്‍എ യു. പ്രതിഭ. സമകാലിക മലയാളം വാരികയുടെ പ്രത്യേക വനിതാപതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പ്രതിഭയുടെ മറുപടി. അടുത്ത മുഖ്യമന്ത്രി വനിതയായിരിക്കണം എന്നുള്ള ചര്‍ച്ച അപ്രസക്തമാണെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുഖ്യമന്ത്രി പദം നല്‍കേണ്ടിയിരുന്നത് ഗൗരിയമ്മയ്ക്കാണെന്നും സുധാകരന്‍ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു.

അഭിമുഖത്തില്‍ നിന്ന്: കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവ് പറഞ്ഞ മറുപടി കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഒരു വനിതയുമില്ല എന്നാണ്. സത്യത്തില്‍ അതുകേട്ടപ്പോള്‍ ചിരിച്ചുപോയി. എന്നെ മുഖ്യമന്ത്രിയാക്കൂ, ഞാന്‍ യോഗ്യയാണ് എന്ന് ഏതെങ്കിലും വനിത പറയുന്നുണ്ടോ? ഇവര്‍ തന്നെ പറയുന്നു. വനിത മുഖ്യമന്ത്രിയായാല്‍ എന്ന ആ ക്യാംപെയിന്‍ തന്നെ തട്ടിപ്പാണ്. യു.എന്‍ സെക്രട്ടറി ജനറലായി സ്ത്രീ വന്നാലും സ്ത്രീകളെല്ലാം ഉന്നമനത്തിലേക്കു വരുമെന്നു വിശ്വസിച്ചിട്ടു കാര്യമില്ല. സ്ത്രീ ഒരു പ്രത്യേക വസ്തു അല്ലെന്നും സ്ത്രീക്ക് പുരുഷനെപ്പോലെ ശേഷിയും സാമര്‍ത്ഥ്യവും ഉണ്ടെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടത് ഈ പറഞ്ഞ നേതാവിന്റെ ഉള്‍പ്പെടെ മനസ്സിലാണ്. മുഖ്യമന്ത്രിയാകാന്‍ യോജിച്ച ഒരു സ്ത്രീയും കേരളത്തില്‍ ഇല്ല എന്നത് എത്രത്തോളം മോശപ്പെട്ട ഒരു പ്രസ്താവനയാണ്.

സ്ത്രീപക്ഷം എന്നത് നമ്മുടെ ഒരു നയമാണ്; പ്രത്യേകിച്ച് വികസനത്തില്‍ ഉള്‍പ്പെടെ സ്ത്രീപക്ഷം എന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. പക്ഷേ, സ്ത്രീപക്ഷം എന്നുമാത്രം പറഞ്ഞ് സ്ത്രീയെ ഒതുക്കേണ്ട എന്നുള്ളതാണ്. 'വനിത മുഖ്യമന്ത്രി ആയാല്‍...' എന്ന ചര്‍ച്ച അടുത്തയിടെ ഒരു മാധ്യമം ഉയര്‍ത്തിക്കൊണ്ടുവന്നു. ഞാന്‍ പറയുന്നത് ഒന്നും സംഭവിക്കില്ല എന്നാണ്. അങ്ങനെയാണെങ്കില്‍, വനിത മുഖ്യമന്ത്രിയായ ബംഗാളില്‍ സ്ത്രീകളെ ഓടിച്ചിട്ടു തല്ലിയില്ലേ. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ മമത ബാനര്‍ജി ശക്തയാണ്. പക്ഷേ, അവര്‍ സ്ട്രോംഗ് ആയതുകൊണ്ട് അവിടുത്തെ സ്ത്രീകളെല്ലാം സ്ട്രോംഗായി എന്നു പറയാന്‍ പറ്റില്ല. അത് ഒരു മനോഭാവമാണ്. ഇപ്പോഴത്തെ ഒരു ക്ലീഷേ ചോദ്യമാണ്, വനിത മുഖ്യമന്ത്രി ആയാല്‍..., വനിത പ്രധാനമന്ത്രി ആയാല്‍ എന്നൊക്കെ. വനിത പ്രസിഡന്റ് ആയല്ലോ. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനടക്കം അവരെ ക്ഷണിച്ചില്ല എന്നാണല്ലോ പുറത്തുവന്നത്. അതുപോലെ ജനങ്ങളെ കാണിക്കാന്‍ ഒരു വനിതാ മുഖ്യമന്ത്രിയെ വെച്ചാലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പ്രസക്തിയുമില്ല. അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഉറപ്പായും രാഷ്ട്രീയ ചട്ടക്കൂടുകള്‍ വേണം; അതില്ലാതെ സര്‍വ്വതന്ത്ര സ്വതന്ത്രരായാല്‍ പാളിച്ചകള്‍ വരാം. ഒരു കേഡര്‍ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ അച്ചടക്കം കാണിക്കണമെങ്കില്‍പ്പോലും അവരെ വിശ്വാസത്തില്‍ കൊണ്ടുവരണം. അതിനിടയില്‍, ഇതേ ചോദ്യത്തിന് കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവ് പറഞ്ഞ മറുപടി കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഒരു വനിതയുമില്ല എന്നാണ്. സത്യത്തില്‍ അതുകേട്ടപ്പോള്‍ ചിരിച്ചുപോയി. എന്നെ മുഖ്യമന്ത്രിയാക്കൂ, ഞാന്‍ യോഗ്യയാണ് എന്ന് ഏതെങ്കിലും വനിത പറയുന്നുണ്ടോ? ഇവര്‍ തന്നെ പറയുന്നു. വനിത മുഖ്യമന്ത്രിയായാല്‍ എന്ന ആ ക്യാംപെയിന്‍ തന്നെ തട്ടിപ്പാണ്. യു.എന്‍ സെക്രട്ടറി ജനറലായി സ്ത്രീ വന്നാലും സ്ത്രീകളെല്ലാം ഉന്നമനത്തിലേക്കു വരുമെന്നു വിശ്വസിച്ചിട്ടു കാര്യമില്ല. സ്ത്രീ ഒരു പ്രത്യേക വസ്തു അല്ലെന്നും സ്ത്രീക്ക് പുരുഷനെപ്പോലെ ശേഷിയും സാമര്‍ത്ഥ്യവും ഉണ്ടെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടത് ഈ പറഞ്ഞ നേതാവിന്റെ ഉള്‍പ്പെടെ മനസ്സിലാണ്. മുഖ്യമന്ത്രിയാകാന്‍ യോജിച്ച ഒരു സ്ത്രീയും കേരളത്തില്‍ ഇല്ല എന്നത് എത്രത്തോളം മോശപ്പെട്ട ഒരു പ്രസ്താവനയാണ്.

യു പ്രതിഭയുമായുള്ള അഭിമുഖം സമകാലിക മലയാളം വാരിക വനിതാ പതിപ്പില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ