പാംബ്ല അണക്കെട്ട്  ഫയൽ
Kerala

പാംബ്ല ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം

ഘട്ടംഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തി ഏതാണ്ട് 500 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൊടുപുഴ: ഇടുക്കിയിലെ പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 10 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. ഘട്ടംഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തി ഏതാണ്ട് 500 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് ജില്ലാ ഭരണകൂടം കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുള്ളത്.

ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേര്യമംഗലം, ഭൂതത്താന്‍കെട്ട് മേഖലയില്‍ പെരിയാരിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്ര പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 252. 10 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 253 മീറ്ററാണ്. ജില്ലയില്‍ ഓറഞ്ച് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Pambla Dam shutters to be raised; alert issued for Periyar riverbanks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം

പുകവലി നിർത്തിയ ശേഷം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

'ഞാന്‍ എന്ത് പോസ്റ്റ് ചെയ്താലും രണ്ട് തവണ ആലോചിക്കണം, കമന്റുകള്‍ വായിക്കാറില്ല'; വിസ്മയ മോഹന്‍ലാല്‍ ആദ്യമായി പ്രതികരിക്കുന്നു

ഇപിഎഫ് vs മ്യൂച്ചല്‍ ഫണ്ട്: ദീര്‍ഘകാല നിക്ഷേപത്തിന് പിഎഫ് മികച്ചതാകാന്‍ കാരണമെന്ത്?

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി, ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി