പ്രവാസം

വ്യവസായി ഇഷ്ടനനമ്പര്‍ സ്വന്തമാക്കിയത് 6.15 കോടിക്ക്

സമകാലിക മലയാളം ഡെസ്ക്

മനാമ:  ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ ഇത്ര തുക ചെലവവഴിക്കുമോ എന്ന് ചോദിച്ചാല്‍ അതേ എന്നാണ് ഉത്തരം. ബെഹ്‌റൈനില്‍ നടന്ന സ്വകാര്യ വാഹന നമ്പര്‍ പ്ലേറ്റ് ലേലത്തിലാണ് 6.15 കോടി രൂപ മുടക്കി ബംഗ്ലാദേശ് വ്യവസായിയായ അമാന്‍ അബ്ദുള്‍ റഹ്മാന്‍ ഇഷ്ടനമ്പറായ 600000 സ്വന്തമാക്കിയത്. ഇത്കൂടാതെ 600006 എന്ന നമ്പറും ഇയാള്‍ സ്വന്തമാക്കി. അതിനായി ചെലവഴിച്ചത് പതിനഞ്ചായിരം ദിനാറാണ്. 

ആദ്യമായാണ് രാജ്യത്ത് ഇത്രയധികം തുകയ്ക്ക് സ്വകാര്യനമ്പര്‍ പ്ലേറ്റുകളുടെ ലേലം നടക്കുന്നത്. 1500ലധികം പേരാണ് ലേലത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേലത്തിലൂടെ 1.725 മില്യണ്‍ ദിനാര്‍ ധനകാര്യമന്ത്രാലയത്തിന് വരുമാനമായി ലഭിച്ചു. ഇഷ്ട നമ്പര്‍ സ്വന്തമാക്കിയവര്‍ പത്ത് ദിവസത്തിനകം തുകയടക്കണമെന്നാണ് നിയമം. അതിന്‌ശേഷം മാത്രമെ ഇഷ്ടനമ്പര്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

ബിസിനസുകാരനായ അമാന്‍ അബ്ദുള്‍ റഹ്മാന്‍ അലി ഹനീഫിന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ് ഫാന്‍സി നമ്പര്‍ സ്വന്തമാക്കല്‍. ബിഎംഡബ്ല്യു, ലാന്‍ഡ് ക്രൂയിസര്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളും ഇയാള്‍ക്കുണ്ട്. റിഫാ വ്യൂവ്‌സിലാണ് താമസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ