പ്രവാസം

തിരുവനന്തപുരം-ദുബായ് വിമാനം കത്തിയത് യന്ത്രത്തകരാര്‍ കാരണമല്ലെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എമിറേറ്റ്‌സ് ബോയിങ് 777-300 എയര്‍ക്രാഫ്റ്റ് ദുബായ് വിമാനത്താവളത്തില്‍ കത്തിയത് യന്ത്രത്തകരാര്‍ കാരണമല്ലെന്ന് റിപ്പോര്‍ട്ട്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് അപകട കാരണം വിമാനത്തിന്റെ യന്ത്രത്തകരാറല്ലെന്ന് പറയുന്നത്.

അതേസമയം, അപകടത്തിനു പിന്നില്‍ 'മനുഷ്യനിര്‍മിത'മായ കാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2016 ആഗസ്റ്റ് മൂന്നിന് 282യാത്രക്കാരും 18 ജീവനക്കാരുമായി  തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബോയിങ് 777300 വിമാനമാണ് അപകടത്തില്‍പെട്ടത്.
 രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുഎഇ അഗ്‌നിശമന സേനാംഗം മരിക്കുകയും 24ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിമാനം ആദ്യം റണ്‍വേയില്‍ തൊട്ടതിനുശേഷം വീണ്ടുംപറന്നുയരാന്‍ ശ്രമിച്ചെന്നും ആ ശ്രമത്തിനിടെ ഇടിച്ചിറങ്ങുകയായിരുന്നെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (ജിസിഎഎ) വ്യോമ അപകട അന്വേഷണ വിഭാഗം തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ