പ്രവാസം

അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരേ ആക്രമണം; വംശീയാതിക്രമം അല്ലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

വുഡ് ബ്രിഡ്ജ്: അമേരിക്കയിലെ ന്യുജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ ആക്രമണം. ഇന്ത്യന്‍ വംശജന്‍ മുഹമ്മദ് ഗസന്‍ഫാറിനും കുടുംബത്തിനും നേരയാണ് ആക്രമണം നടന്നത്. ന്യൂയോര്‍ക്ക് കെന്നഡി വിമാനത്താവളത്തില്‍ നിന്നും ന്യുജഴ്‌സിയിലെ വീട്ടിലേക്ക് വാനില്‍ പോകുന്ന സമയത്തായിരുന്നു ബൈക്കുകളിലെത്തിയ ആറംഗ അക്രമി സംഘം ഇവരെ കയ്യേറ്റം ചെയ്തത്. മിനി വാനിന്റെ ഗ്ലാസുകള്‍ തകര്‍ത്ത ഇവര്‍ ഗസന്‍ഫാറിന്റെ മുഖത്ത് മുഷ്ടി ചുരുട്ടിയിടിക്കുകയായിരുന്നു. 

ഗാര്‍ഡന്‍ റിഡ്ജ് പാര്‍ക്ക് വേയില്‍ വെച്ചാണ് സംഭവത്തിന്റെ തുടക്കം. മുഹമ്മദ് ഗസന്‍ഫാറും ഭാര്യയും ഒരു വാഹനത്തിലും സഹോദരിയും കുടുംബാംഗങ്ങളും മറ്റൊരു വാഹനത്തിലുമാണ് സഞ്ചരിച്ചിരുന്നത്.കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചുവെന്ന് ആരോപിച്ചാണ് സിഗ്‌നലില്‍ നിര്‍ത്തിയിരുന്ന മിനിവാനിനെ ബൈക്ക് യാത്രക്കാര്‍ വളഞ്ഞത്. അക്രമണം തുടരുന്നതിനിടയില്‍ 'ഇന്ത്യന്‍സ്' എന്ന് വിളിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

എന്നാല്‍, സംഭവം വംശീയ ആക്രണം അല്ലെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി