പ്രവാസം

ജ്യോത്സ്യന്‍മാരേ ഇതിലേ ഇതിലേ..യുഎഇ വിളിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ ജ്യോത്സന്‍മാര്‍ക്ക് ഇനി ഗള്‍ഫിലും ഒരുകൈ നോക്കാം. ഐടി പ്രൊഫണല്‍സിനേയും മറ്റും ഗള്‍ഫില്‍ ആവശ്യമുണ്ട് എന്ന് പറഞ്ഞ് ധാരാളം പരസ്യങ്ങള്‍ നമ്മള്‍ കാണാറുണ്ട്. എന്നാലിപ്പോള്‍ യുഎഇയില്‍ മാര്‍ക്കറ്റ് നല്ല മലയാളി ജ്യോത്സ്യമാര്‍ക്കാണ്. യുഎഇയിലെ പ്രമുഖ വജ്രവ്യാപാരി തന്റെ സ്ഥാപനങ്ങളിലേക്ക് പത്ത് ജ്യോത്സ്യന്‍മാരെ വേണമെന്ന് പറഞ്ഞ് പരസ്യം ചെയ്തിരിക്കുകയാണ്.

ജുവലറിയിലെത്തുന്നവര്‍ക്ക് ജാതകം നോക്കി ഭാഗ്യരത്‌നം പറഞ്ഞു കൊടുക്കുക മാത്രമാണ് ജ്യോത്സ്യന്‍മാര്‍ക്കുള്ള പണിയേ്രത! അതും 50,000 രൂപ സാലറിയില്‍! പെര്‍ഫോര്‍മന്‍സിനുസരിച്ച് കമ്മീഷനുമുണ്ടാകും. കസ്റ്റമറിന്റെ ജനന തീയതി,സ്ഥലം ഇതൊക്കെ വെച്ച് കണക്കുകൂട്ടി അവര്‍ക്ക് അനിയോജ്യമായ ഭാഗ്യരത്‌നം പറഞ്ഞു കൊടുക്കണം.ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കാണ് മുന്‍ഗണന. അറബികളെ ആകര്‍ഷിക്കലല്ല,ഫോറിന്‍ കസ്റ്റമേഴ്‌സിനെ ചാക്കിട്ടുപിടിക്കലാണ് ഉദ്ദേശ്യം. 

ഇന്ത്യയിലെ പോലെ തന്നെ ഭാഗ്യരത്‌ന ബിസിനസ് ഗള്‍ഫിലും ചുവടുപിടിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്തരത്തില്‍ പുറത്തുവരുന്ന പരസ്യങ്ങള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ എങ്ങനെ, ഇംഗ്ലീഷ് അറിയുന്ന ജ്യോത്സ്യന്‍മാരേ ഗള്‍ഫിലേക്ക് പറക്കുകയല്ലേ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി