പ്രവാസം

ഖത്തറില്‍ ഇനി ഒഴുകി നടക്കുന്ന മീന്‍ ഫാമുകള്‍ 

സമകാലിക മലയാളം ഡെസ്ക്

ഖത്തറില്‍ ഇനി ഒഴുകി നടക്കുന്ന മത്സ്യ ഫാമുകളും. കടലില്‍ ഒഴുകി നടക്കുന്ന നാല് ഫാമുകളുടെ നിര്‍മാണത്തിനായി ദോഹ സാമ്പത്തിക വാണിജ്യ മന്ത്രാലയം പൊതു ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ആശയവുമായി ഖത്തര്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ വടക്കന്‍ മേഖല കടലില്‍ ഒഴുകി നടക്കുന്ന തരത്തിലുള്ള ഫാമുകളാണ് നിര്‍മ്മിക്കുന്നത്. കൂട് സംവിധാനത്തിലുള്ള മൂന്ന് ഫാമുകളും ഒരു ചെമ്മീന്‍ ഫാമും നിര്‍മ്മിക്കും. 

ജൂലൈ 11 വരെ ഇതിനായ് ടെന്‍ഡറുകള്‍സ്വീകരിക്കും.  പ്രതിവര്‍ഷം കുറഞ്ഞത് രണ്ടായിരം ടണ്‍ മീന്‍ ഉല്‍പ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് വര്‍ഷം കൊണ്ട് വിളവെടുപ്പും ലക്ഷ്യമിടുന്നു. ഒഴുകുന്ന മീന്‍ ഫാമുകള്‍ക്കായി 90 ഹെക്ടര്‍ വീതം 270 ഹെക്ടര്‍ സ്ഥലം ആഴക്കടലില്‍ അനുവദിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്